ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി കീര്‍ത്തി സുരേഷിനെയാണ് തെരഞ്ഞെടുത്തത്. മഹാനടിയിലെ അഭിനയത്തിനാണ് പുരസ്ക്കാരം. ആയുഷ്മാന്‍ ഖുറാനിയും, വിക്കി കൗശലുമാണ് മികച്ച നടന്മാര്. അന്ധാദുന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ആയുഷ് ഖുറാനിയെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൗശല്‍ പുരസ്ക്കാരം നേടിയത്.
ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകന് ആദിത്യ ധറാണ് മികച്ച സംവിധായകന്. എം ജെ രാധാകൃഷ്ണനെയാണ് മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുത്തത്. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്ക്കാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്ക്കാരം കമ്മാരസംഭവത്തിന് ലഭിച്ചു. മികച്ച ജനപ്രിയ ചിത്രമായി ബധായി ഹോയും മികച്ച പരിസ്ഥിതി സിനിമയായി ദ വേള്‍ഡ് ഫേമസ് ഗൈഗറിനേയും തെരഞ്ഞെടുത്തു.
ചന്ദ്രചൂഡ് റായിയും ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശം നേടി. മികച്ച മലയാള ചലച്ചിത്രമായി തെരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയയെയാണ്. പാഡ്മാന് എന്ന് ചിത്രത്തിനെയാണ് മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രമായി തെരഞ്ഞെടുത്തത്.