അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായെത്തുന്ന മിഷന് മംഗള്‍ എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് “മിഷന് മംഗള്‍”. ചിത്രത്തില്‍ വിദ്യാബാലന്, തപസി പന്നു, നിത്യാ മേനോന് കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി എന്നിവരാണ് മറ്റു താരങ്ങള്‍. ആഗസ്ത് 15ന് ചിത്രം തിയറ്ററുകളിലെത്തും
ചിത്രത്തിന്റെ പ്രമോഷനുമായി താരങ്ങള്‍ ഇപ്പോള്‍ വലിയ തിരക്കിലാണ്. പ്രമോഷന്റെ ഭാഗമായി നടന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ സൊനാക്ഷി അക്ഷയ് കുമാറിനെ തള്ളിയിടുന്ന വീഡിയോ. അപ്രതീക്ഷിതമായി സൊനാക്ഷിയുടെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കം അക്ഷയ് കുമാറിനേയും മറ്റു താരങ്ങളേയും കുറച്ച് നേരത്തേക്ക് ഭയചകിതരാക്കി.
തപസി സംസാരിച്ചതിന് പിന്നാലെ അക്ഷയ് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ കസേരയില്‍ ഇരുന്ന് പുറകിലേക്ക് ചാഞ്ഞ് എന്തോ പറയാന്‍ തുടങ്ങുമ്പോഴാണ് സൊനാക്ഷി ചെറുതായൊന്ന് അക്ഷയിനെ തള്ളിയത്. അപ്രതീക്ഷിതമായതിനാല്‍ കസേരയോടൊപ്പം അക്ഷയ് താഴേക്ക് വീണു. നിലത്ത് വീണ അക്ഷയ് ഒന്നു പേടിച്ചെങ്കിലും, പെട്ടന്ന് തന്നെ എഴുന്നേറ്റു.
അക്ഷയ് താഴെ പോയ ഉടനെ സൊനാക്ഷി പൊട്ടിചിരിക്കുകയും, തന്നെ ആരെങ്കിലും വെറുപ്പിച്ചാല്‍ ഇതായിരിക്കും ചെയ്യുകയെന്ന മറുപടിയാണ് സൊനാക്ഷി നല്‍കിയത്. തന്റെ ഇന്‍സ്റ്റയിലൂടെ സോനാക്ഷി തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.
https://www.instagram.com/p/B09-OSrBYkK/?utm_source=ig_web_copy_link