ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റും ആദ്യ നൂറു കോടി ചിത്രവുമായ ഹം ആപ്കെ ഹെ കോന്ന് 25 വര്‍ഷം. മാധുരി ദീക്ഷിതും സല്മാന് ഖാനും മത്സരിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇത്.
25-ാം വാര്‍ഷികത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ചിത്രത്തിന്റെ സ്പെഷ്യല്‍ സ്ക്രീനിങ് നടത്തിയിരുന്നു. പലരും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും, ചിത്രത്തിന്റെ ചില സീനുകള്‍ റീക്രിയേറ്റ് ചെയ്യുകയും ചെയ്തു.
1994 ഓഗസ്റ്റ് 5-നാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് സൂരജ് ആര് ബാര്ത്യയാണ്. രേണുക ഷഹാന, മോഹ്നിഷ് ബഹല്‍, അനുപം ഖേര്‍, റീമ ലഗൂ, അലോക് നാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ച മറ്റ് താരങ്ങള്‍.
ദീദീ തേരാ ദേവര്‍ ദീവാന…., പഹലാ പഹലാ പ്യാര് ഹെ.., ഹം ആപ്കെ ഹെ കോന്‍… തുടങ്ങിയ പാട്ടുകള്‍ ഒരിക്കല്‍ പോലും മൂളാത്ത ആരും ഉണ്ടാവില്ല. ചിത്രത്തിലെ 14 പാട്ടുകളും ഹിറ്റായിരുന്നു.
മികച്ച ഫിലിം, മികച്ച സംവിധായകന്, മികച്ച നടി എന്നിവയുള്‍പ്പെടെ അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രം മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്.