Entertainment

കരുതലിന് അങ്ങനെ കണക്കൊന്നുമില്ല, ചലഞ്ച് ചെയ്തും, പ്രളയബാധിതരെ സഹായിച്ചും താരങ്ങള്‍

പ്രളയം വീണ്ടുമെത്തിയപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി താരങ്ങളും സജീവമാണ്. ഇന്ദ്രജിത്ത്, പൂര്‍ണിമ, സരയൂ, ടോവിനോ തോമസ്, ജയസൂര്യ തുടങ്ങിയവര്‍ ഇത്തവണയും സജീവമായി രംഗത്തുണ്ട്. കൂടാതെ കുഞ്ചാക്കോബോബന്‍, പൃഥിരാജ്, പാര്‍വതി, നിവിന്‍ പോളി എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടേയും സജീവമാണ്.

കഴിഞ്ഞ വര്‍ഷം ചാക്കുകള്‍ ചുമന്നും ആള്‍ക്കാരെ സഹായിച്ചും ഗ്യാസ് സിലിണ്ടര്‍ ചുമന്നും ഓടി നടന്ന ടോവിനോ തോമസ് ഇത്തവണ പ്രളയം വീണ്ടുമെത്തിയപ്പോള്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് താരം സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

Loading...

‘വീട് നഷ്ടപ്പെട്ടവരോട് എന്റെ വീട്ടിലേക്ക് പോരൂ ‘ എന്ന സന്ദേശം കാത്തു നില്‍ക്കാതെ വെള്ളം കേറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളു ആരും നിങ്ങളെ ഇറക്കി വിടില്ലയെന്നും, ഇരിങ്ങാലക്കുടയിലെ എന്റെ വീട് സുരക്ഷിതമാണ് നിങ്ങള്‍ക്ക് ഇങ്ങോട്ട് വരാം ‘ എന്നും താരം പറഞ്ഞിരുന്നു.

അതേസമയം നടന്‍ ജയസൂര്യ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ബയോടോയലറ്റ് നിര്‍മ്മിച്ചു നല്‍കുകയാണ് ചെയ്തത്. ദുരന്തം വിതച്ച മേപ്പാടി മേഖലയിലാണ് താരം 10 ബയോടോയലറ്റുകള്‍ എത്തിച്ചത്.

പ്രളയബാധിതര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരങ്ങളെ ചലഞ്ച് ചെയ്യുന്ന ഒരു പോസ്റ്റ് സംഗീത സംവിധായകന്‍ ബിജിപാല്‍ ഷെയര്‍ ചെയ്തിരുന്നു. അതേറ്റെടുത്ത താരങ്ങള്‍ ഓരോരുത്തരെയായി ചലഞ്ച് ചെയ്യുകയാണ്.

‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല’ എന്ന് പറഞ്ഞാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ താരങ്ങളോട് ആവശ്യപ്പെട്ടത്. ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള സഹായവുമായി അന്‍പോട് കൊച്ചി വീണ്ടും സജീവമായി. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ജില്ലകളിലെ ക്യാംപുകളിലേക്ക് പ്രവര്‍ത്തകര്‍ സഹായമെത്തിക്കുന്നത്.

ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തിലാണ് അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ രണ്ടു ദിവസമായി ഈ രംഗത്ത് സജീവമാണ്. മലപ്പുറം വയനാട് , കണ്ണൂര്‍ എന്നീ ജില്ലകളിലേക്കുള്ള സാധനങ്ങളാണ് ഇവര്‍ ശേഖരിച്ച് എത്തിക്കുന്നത്. അതേസമയം വസ്ത്രങ്ങള്‍, സാധനങ്ങള്‍ എന്നിവ ശേഖരിക്കാനും മറ്റും താരങ്ങള്‍ നേരിട്ട് തന്നെ രംഗത്തിറങ്ങുകയാണ്.

 

Challenge from Bobby Bal accepted. Challenging Aashiq Abu, Rima Rajan, Justin Varghese, Aby Salvin Thomas, Shahabaz Aman…

Gepostet von Bijibal Maniyil am Sonntag, 11. August 2019

319 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close