തൃശ്ശൂര്‍:പാലിയേക്കര ടോള്പ്ലാസ്സയിലൂടെ കടന്നുപോകുന്ന ദുരിതാശ്വാസ വാഹനങ്ങളെ ടോളില്‍ നിന്നൊഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.അടുത്ത അഞ്ച് ദിവസത്തേക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്.തൃശ്ശൂര്‍ ജില്ലാകളക്ടര്‍ എസ്.ഷാനവാസ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം.
വടക്കന്‍ കേരളത്തിലേയ്ക്കും പാലക്കാട് മേഖലയിലേയ്ക്കുമെല്ലാം മധ്യകേരളത്തില്‍ നിന്നും ധാരാളം ദുരിതാശ്വാസ സാധനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.ക്യാമ്പുകളിലേയ്ക്ക് അശ്യ വസ്തുക്കളുമായി പോകേണ്ട ഒരു വാഹനം തന്നെ പലതവണ കടന്നുപോകേണ്ടിവരുന്നതും സാധാരണമാണ്.
തൃശ്ശൂര്‍ ജില്ലയുടെ പലഭാഗത്തേയ്ക്കും ടോള്‍ പ്ലാസ്സ ഉപയോഗിക്കേണ്ടിവരുന്നതും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. പ്രധാന ക്യാമ്പുവാഹനങ്ങള്ക്ക് തിരിച്ചറിയാന്‍ പാസ്സ് ഉള്ളത് നല്ലതാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു.