ഡമാസ്ക്കസ്: സിറിയയുടെ പോര് വിമാനം വിമതര്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. ഇഡ്ലിബി പ്രവിശ്യയിലാണ് വിമാനം വീണത്. ഹയാത് തഹ്രീര്‍ അല്‍ ഷാം ഭീകരരാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് വിവരം. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
30 ലക്ഷത്തോളം പേരുള്ള ഇഡിലിബ് പ്രവിശ്യ വിമതരുടെ കൈകളിലാണ്. റഷ്യന്‍ പിന്തുണയോടെ ഇഡ്ലിബ് പിടിച്ചടക്കന് സിറിയന്‍ സൈന്യം ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസം വിമതരുവായി നടന്ന ഏറ്റുമുട്ടലില്‍ 30 പേര് കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും ഏപ്രില്‍ മുതല്‍ മേഖലയില്‍ സിറിയന്‍ സഖ്യസേനയും റഷ്യയും ആക്രമണം ശക്തമായിരുന്നു.