തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലിലും, കനത്ത മഴയിലും മരിച്ചവരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ദുരന്തഭൂമിയായ കവളപ്പാറയില്‍ നിന്നും ഏഴ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.
ദുരന്തം നടന്നിട്ട് ഒരാഴ്ചയാവുമ്പോഴും പുത്തുമലയില്‍ ഏഴ് പേര് ഇനിയും മണ്ണിനടിയിലാണ്. തെരച്ചില്‍ ഇന്നും തുടരും.
സംസ്ഥാനത്ത് മഴയുടെ തീവ്ര കുറയുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ നാല്‍പ്പത് മുതല്‍ അന്‍പത് വരെ വേഗത്തില്‍ കാറ്റ് വീശാന്‍ ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കോട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനാലാണ് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അതോടൊപ്പം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദ പാത്തിയും മഴയ്ക്ക് മറ്റൊരു പ്രധാന കാരണമാണ്.