ബജരംഗ് പൂനിയയ്ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബജരംഗ് പൂനിയയ്‌ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2019, 06:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡ്ല്‍ഹി: ഏഷ്യന്‍-കോമണ്‍വെല്‍ത്ത് ഗുസ്തിയിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് ബജരംഗ് പൂനിയയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. ഭാരതത്തില്‍ കായികതാരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയാണ് ഖേല്‍രത്‌ന പുരസ്‌ക്കാരം. ഐകകണ്‌ഠേനയാണ് പൂനിയയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് കായികമന്ത്രാലയം അറിയിച്ചു.ഫലകവും പ്രശംസാപത്രവും ഏഴര ലക്ഷം രൂപയും അടങ്ങുന്നതാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന.എല്ലാവര്‍ഷവും ദേശീയ കായിക ദിനത്തില്‍ രാഷ്‌ട്രപതിഭവനില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതിയാണ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിക്കാറ്. ഇത്തവണ ഈ വരുന്ന 29നാണ് പുരസ്‌കാരച്ചടങ്ങ് നടക്കുന്നത്.

രണ്ടുദിവസമായി നടക്കുന്ന അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റി യോഗത്തിന്റെ ആദ്യദിനമായ ഇന്ന് രാവിലെയാണ് 12 അംഗ സമിതി പുരസ്‌കാരം പ്രഖ്യാപിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുന്ദകം ശര്‍മ അധ്യക്ഷനായ സമിതിയില്‍ ഫുട്‌ബോള്‍ താരം ബയ്ചുംങ് ബൂട്ടിയ, ബോക്‌സിംഗ് താരം മേരീ കോം എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.നാളെക്കൂടി നടക്കുന്ന യോഗത്തില്‍ ഈ വര്‍ഷത്തെ ദ്രോണാചാര്യ, അര്‍ജ്ജുന താരങ്ങളേയും പ്രഖ്യാപിക്കുമെന്ന് കായികമന്ത്രാലയം അറിയിച്ചു.

ജക്കാര്‍ത്തയില്‍ കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ 65 കിലോ ഫ്രീസ്റ്റൈലിൽ സ്വര്‍ണ്ണം നേടിയ പൂനിയ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വല്‍ത്ത് ഗെയിംസിലും രണ്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പിലും സുവര്‍ണ്ണപതക്കം നേടിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സിലെ ഭാരതത്തിന്റെ സ്വര്‍ണ്ണ പ്രതീക്ഷയാണ് പൂനിയ.

“നന്നായി പരിശീലിക്കുകയും ശക്തമായി പോരാടുകയും ചെയ്യുക എന്നതാണ് എന്റെ ജോലി.നന്നായി തിളങ്ങിനില്‍ക്കുമ്പോളാണ് അംഗീകാരങ്ങള്‍ കിട്ടേണ്ടത് ” പുരസ്‌കാര വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പൂനിയ. നിലവില്‍ ജോര്‍ജ്ജിയയില്‍ ലോകചാമ്പ്യന്‍ഷിപ്പിനായുള്ള പരിശീനത്തിലാണ് ഭാരതത്തിന്റെ അഭിമാനതാരം.

Share192TweetSendShare

More News from this section

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

Latest News

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies