'തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?'; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 03:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭീകരൻ അബ്ദുൾ നാസർ മദനിയെക്കുറിച്ച്  ബി.ബി. ഗോപകുമാർ എംഎൽഎ  നടത്തിയ പരാമർശം നിയമസഭാ രേഖയിൽ നിന്ന് നീക്കിയെന്ന പി‍ഡിപിയുടെ അവകാശവാദം വിവാദമാകുന്നു . ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുണ്ടോ, സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് സഭാചട്ടപ്രകാരമാണോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

പി‍ഡിപി നേതാക്കൾ നിയമസഭാ സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയതായും, സഭാ രേഖകൾ പരിശോധിച്ച ശേഷം മദനിയെ സംബന്ധിച്ച പരാമർശം രേഖയിൽ നിന്ന് നീക്കിയതായി സെക്രട്ടറി അറിയിച്ചുവെന്നുമാണ് പാർട്ടി നേതാക്കൾ ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടത്. ഇത് സംബന്ധിച്ച രേഖാമൂലമുള്ള മറുപടിയും രണ്ട് ദിവസത്തിനകം നൽകാമെന്ന് സെക്രട്ടറി അറിയിച്ചതായും പോസ്റ്റിൽ പറയുന്നു. നിയമസഭാ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ജൂലൈ ഒന്നിന് നിയമസഭയിൽ നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു ബി. ബി ഗോപകുമാർ മദനിയെ സഭയിൽ പരാമർശിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (എഫ്‌സിആർഎ) ബന്ധപ്പെട്ട പ്രമേയ ചർച്ചയിൽ സംസാരിച്ച ബി.ബി. ഗോപകുമാർ, “അന്താരാഷ്‌ട്ര തീവ്രവാദിയായ മദനിയെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ഇതേ നിയമസഭയാണ് രാജ്യസുരക്ഷാ ബില്ലിനെതിരെ രംഗത്തുവരുന്നത്” എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പി‍ഡിപി നേതാക്കൾ നിയമസഭാ സെക്രട്ടറിയെ സമീപിച്ചത്.

അതേസമയം, നിയമസഭാ നടപടിച്ചട്ടപ്രകാരം ഒരു അംഗത്തിന്റെ പ്രസംഗത്തിലെ ഭാഗം സഭാരേഖയിൽ നിന്ന് നീക്കാനുള്ള അധികാരം സ്പീക്കർക്കാണ്. സഭാംഗങ്ങളുടെ ആവശ്യമനുസരിച്ചോ സ്പീക്കർ സ്വമേധയാ തീരുമാനിച്ചോ മാത്രമേ ഇത്തരമൊരു നടപടി സ്വീകരിക്കാനാകൂ. അത്തരം തീരുമാനം സഭയെ അറിയിക്കുകയും പ്രസംഗിച്ച അംഗത്തെ അറിയിക്കുകയും ചെയ്യേണ്ടതുമാണ്. സഭയ്‌ക്ക് പുറത്തുള്ള ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ ആവശ്യപ്രകാരം സഭാരേഖയിൽ മാറ്റം വരുത്താൻ നിയമസഭാ സെക്രട്ടറിക്ക് അധികാരമില്ല.

മണിക്കൂറുകൾ കഴിഞ്ഞിട്ടും പി‍ഡിപിയുടെ അവകാശവാദത്തോട് നിയമസഭാ സെക്രട്ടറിയോ സ്പീക്കറുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാമർശം യഥാർത്ഥത്തിൽ രേഖയിൽ നിന്ന് നീക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമില്ല. വിയോജിപ്പ് അറിയിച്ചിട്ടുമില്ല.

 

Tags: b b gopakumar MLA
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies