ആലുവ: പറവൂര്‍ കവല വി.ഐ.പി ലൈനിലെ വാടക വീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (20) യെയാണ് വാര്‍ക്ക കെട്ടിടത്തിനകത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍ കാണപ്പെട്ടത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട് .
പതിനൊന്ന് മാസം മുന്‍പാണ് ആലുവ പറവൂര്‍ കവലയിലുള്ള ‘ഡയറക്ട് മാര്‍ക്കറ്റിംഗ്’ സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിയില്‍ പ്രവേശിച്ചത്. വി.ഐ.പി ലൈനിലെ വീട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സ്ഥാപനം വാടകക്ക് എടുത്തത്.
എന്നാല്‍ തഹസില്‍ദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടി ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.