കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്വര്‍ണ ബിസ്ക്കറ്റുകളുമായി മൂന്ന് പേര് പിടിയില്‍. 3 കോടിയോളം വിലമതിക്കുന്ന 60 സ്വര്‍ണ ബിസ്ക്കറ്റുകളാണ് ഡി ആര് ഐ പിടികൂടിയത്. സൊമുവാന്കിമ, റുവാന്സന്പുയിയ, ലാല്നെയ്ഹ്ല്യ എന്നിവരാണ് അറസ്റ്റിലായത്. മിസോറാം സ്വദേശികളാണ് മൂവരും.
സ്വര്‍ണ ബിസ്ക്ക്റ്റുകള് കൊല്‍ക്കത്തയിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ ഡി ആര് ഐയുടെ പിടിയിലാകുന്നത്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.