മുംബൈ: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു. ഇത് സംബന്ധിച്ച് ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ ഉത്തരവിറക്കി. വിലക്ക് ഏഴ് വർഷമായാണ് ചുരുക്കിയിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത സെപ്റ്റംബറിൽ വിലക്ക് അവസാനിക്കും. സുപ്രീംകോടതി നിർദ്ദേശമനുസരിച്ചാണ് ബിസിസിഐ തീരുമാനം.
നേരത്തെ ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഡൽഹി ഹൈക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. പിന്നീട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ശിക്ഷാ കാലാവധി പുന പരിശോധിക്കാൻ ബിസിസിഐക്ക് സുപ്രീം കോടതി നിർദ്ദേശവും നൽകിയിരുന്നു.















