തിരുവനന്തപുരം : കാരക്കോണം മെഡിക്കല്‍ പ്രവേശനതട്ടിപ്പില്‍ സി.എസ്.ഐ ദക്ഷിണകേരള മഹാ ഇടവക ബിഷപ്പ് ഡോ.ധര്‍മരാജ് റസാലം ഉൾപ്പെടെ മൂന്നുപേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ശുപാർശ .
സി.എം.എസ് ആംഗ്ലിക്കന്‍ ബിഷപ്പ് നല്കുന്ന വ്യാജ സമുദായസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അനര്‍ഹര്‍ പ്രവേശനം നേടുന്നതായി വാർത്തകൾ വന്നിരുന്നു .
എംബിബിഎസ് പ്രവേശനത്തിന് പണം വാങ്ങി കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് വഞ്ചിച്ചെന്നു കാണിച്ച് 24 വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ നടപടി .വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തോതില്‍ പണം വാങ്ങി സൂക്ഷിക്കുന്നത് ഉചിതമല്ലെന്ന് കമ്മിറ്റി നിരീക്ഷിച്ചു.