ന്യൂഡല്‍ഹി: ഇന്ധന കുടിശിക തീര്‍ക്കാത്തതില്‍ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്കുന്നതില് വിലക്ക്. കൊച്ചിയടക്കമുള്ള വിമാനത്താവളങ്ങളിലാണ് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നിര്‍ത്തിവച്ചത്.
കൊച്ചി, വിശാഖപട്ടണം, മോഹാലി, റാഞ്ചി, പുണെ, പട്ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധനവിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം, പ്രശന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും, വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ തുടരുന്നുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വിശദമാക്കി.
എയര്‍ ഇന്ത്യയുടെ സാമ്പത്തിക നില ഈ സാമ്പത്തിക വര്‍ഷത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും എയര്‍ഇന്ത്യ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.