ജപ്പാനിലെ ബുളളറ്റ് ട്രെയിനുകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും കൃത്യതയ്ക്കും വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. അത് ലോക പ്രശസ്തവുമാണ്. എന്നാല്‍ ജപ്പാന്ക്കാര്ക്കും അബദ്ധം പറ്റുമെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസത്തെ സംഭവം.
340 യാത്രക്കാരുമായി ബുള്ളറ്റ് ട്രെയിന്‍ വാതില്‍ അടയ്ക്കാതെ ഓടിയത് 274 കിലോമീറ്റര്‍. മുന്നറിയിപ്പ് ലൈറ്റ് കണ്ട കണ്ടക്ടര്‍ ട്രെയിന്‍ നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് ട്രെയിന്‍ അടിയന്തിരമായി ടണലില്‍ നിര്‍ത്തുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് ട്രെയിനിന്റെ ഒരു വാതില്‍ പൂര്‍ണമായും തുറന്ന നിലയില്‍ കണ്ടെത്തിയത്. ആ സമയം 340 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായത്. യാത്രക്കാര്‍ക്ക് യാതൊരു വിധ പരുക്കുകളുമില്ലെന്ന് റെയില്‍വെ അറിയിച്ചു.
പരിശോധനയ്ക്കു ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സാധാരണ ഓട്ടോമാറ്റിക്ക് ആയി വാതില്‍ അടയുന്നതാണ്. സാങ്കേതിക തകരാര്‍ കാരണമാണ് വാതില്‍ അടയാതിരുന്നതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
അപകടം നടന്നതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും അത്തരം ഒരു സംഭവത്തില്‍ മാപ്പു പറയുന്നുവെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. നിലവിലെ സംഭവം, കണക്കിലെടുത്ത് അടുത്ത തവണ മുതല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും റെയില്‍വെ അറിയിച്ചു.