Defence

ഒരിക്കൽ തൊടുത്താൽ അഗ്നിയെ തടയാൻ പാകിസ്ഥാന്റെ ഒരു മിസൈലിനുമാവില്ല , ഇന്ത്യ അഗ്നി തൊടുക്കുമോ ? ആശങ്കയോടെ പാകിസ്ഥാനികൾ

യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം മാറിയേക്കാമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് പാകിസ്ഥാൻ പ്രസ്താവിച്ചിരുന്നു . ഇതിനു പിന്നാലെയാണ് പാക് റയിൽ വേ മന്ത്രി ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധമുണ്ടായേക്കുമെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് . എന്നാൽ ഒരു യുദ്ധമുണ്ടായാൽ ഇന്ത്യ അഗ്നി മിസൈൽ പ്രയോഗിക്കുമോയെന്ന സംശയമാണ് ഇന്ന് പാകിസ്ഥാനികൾക്കുള്ളത് .

ഇന്ത്യ ആണവായുധം പ്രയോഗിച്ചാൽ എങ്ങനെ രക്ഷപ്പെടണം , ഇന്ത്യ അഗ്നി മിസൈൽ പ്രയോഗിക്കുമോ , അഗ്നിയുടെ ദൂരപരിധി എത്ര തുടങ്ങിയ കാര്യങ്ങളാണ് പാകിസ്ഥാനികൾ ഗൂഗിളിൽ തേടുന്നത് . കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പ്രകാരം ഇക്കാര്യം തിരയുന്നതില്‍ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീൻസിനു 18 പോയിന്റ് മാത്രം . ഇന്ത്യയുടെ ആണവായുധങ്ങളെ പാകിസ്ഥാൻ അത്രത്തോളം ഭയപ്പെടുന്നുണ്ടെന്ന് സാരം .

രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറിയതിനു പിന്നാലെയാണ് പാകിസ്ഥാനികൾ ഇന്ത്യയുടെ ആയുധങ്ങളെ കുറിച്ച് തെരയാൻ തുടങ്ങിയത് .

ഇത് കൂടാതെ സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട് മാസം മുൻപിറങ്ങിയ റിപ്പോർട്ടിലെ വിവരങ്ങളും പാകിസ്ഥാന്റെ ആശങ്കയേറ്റുന്നു . ഇന്ത്യയുടെ പ്രതിരോധത്തെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ പാകിസ്ഥാന്റെ കൈവശമില്ലെന്നും , എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു .

ഇന്ത്യയ്ക്ക് 130–140 അണ്വായുധങ്ങൾ കൈവശമുള്ളപ്പോൾ പാകിസ്ഥാനുള്ളത് 150–160 അണ്വായുധങ്ങൾ ഉണ്ട് . എന്നാൽ അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മിസൈൽ ഉള്ളത് ഇന്ത്യയ്ക്കാണുള്ളത് .

17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്.

വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ ചിന്തിക്കാനാകാത്ത വേഗത്തിലാണ് സഞ്ചരിക്കുന്നത് .

4K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close