പത്താന്‍കോട്ട്: ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ അപ്പാഷെ വിമാനങ്ങള്‍ എത്തി. പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ എയര്‍ ചീഫ് ബി എസ് ധനോവയാണ് അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഏറ്റുവാങ്ങിയത്. വാട്ടര്‍ കാനണ്‍ സല്യൂട്ട് നല്‍കിയാണ് അപ്പാഷയെ സ്വീകരിച്ചത്.
എട്ട് അപ്പാഷെ ഹെലികോപ്റ്ററുകളാണ് പത്താന്‍കോട്ടിലെത്തിയത്. അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാഷെ ഹെലികോപ്റ്റര്‍.എ.എച്ച്.64 ഇ വിഭാഗത്തിലുള്ള അപ്പാഷെ ആണ് ഇന്ത്യ വാങ്ങിയത്.
ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവും, ഒപ്പം അത്യാധുനിക സെന്‍സറുകളും എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എന്നിവയും അപ്പാഷെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. വെടിയുണ്ടകള്‍ ചെറുക്കാന്‍ കെല്‍പ്പുള്ള കവചമാണ് അപ്പാഷെയ്ക്ക്. മിനിറ്റില്‍ 128 മിസൈലുകള്‍ പ്രയോഗിക്കാന്‍ കഴിയുന്നതും അപ്പാഷെയുടെ സവിശേഷതയാണ്.
22 അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ക്കുള്ള 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണു വ്യോമസേനയും യുഎസ് ബോയിംഗും തമ്മില്‍ ഒപ്പിട്ടത്.