ബീജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അലയടങ്ങുംമുന്‍പ് ചൈനാ-തായ്‌പേയ് ലോകസീരീസ് ഇന്നു തുടങ്ങും. ഭാരതീയ താരങ്ങളായ സൈന നെഹ്‌വാളും സൗരഭ് വര്‍മയും ടോപ് സീഡായാണ് മത്സരക്രമങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.ലോക ബാഡ്മിന്റണില്‍ തിളങ്ങിയ പ്രണോയിയും സീരീസില്‍ കളിക്കാനിറങ്ങുന്നുണ്ട്.ലോകചാമ്പ്യന്‍ സിന്ധു ഇത്തവണ 5-ാം സീഡാണ്.എതിരാളി മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ലീ യാണ് എതിരാളി.
വനിതാ താരങ്ങളില്‍ സൈന ഒന്നാമതായി പട്ടികയിലിടം നേടിയപ്പോള്‍ സൗരഭ് പുരുഷവിഭാഗത്തിലെ മൂന്നാം താരമാണ്. നിലവില്‍ ലോക 8-ാം നമ്പറായ സൈന 2008ല്‍ ചൈനാ കിരീടം നേടിയ താരമാണ്. സൗരഭ് 2016ലെ കിരീടം ചൂടിയതാരമാണ്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്താകേണ്ടി വന്നതിന്റെ എല്ലാ പിഴവുകളും പരിഹരിക്കുന്ന പ്രകടനമായിരിക്കും സൈനയുടെ ഭാഗത്തുനിന്നുണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.ആദ്യ മത്സരത്തില്‍ കൊറിയയുടെ ആന്‍ സേ യങ്ങാണ് സൈനയുടെ എതിരാളി. സൗരഭിന്റെ എതിരാളി ജപ്പാന്റെ കസൂമാസ സകായിയാണ്.പ്രണോയ് നേരിടാനൊരുങ്ങുന്നത് സൂ വിയേയും മറ്റൊരു ഇന്ത്യന്‍ താരം സമീര്‍ വെര്‍മ മലേഷ്യയുടെ ഡാരന്‍ ലീയുമായും മത്സരിക്കും.
വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ അപര്‍ണ ബാലനും പ്രജാക്ത സാവന്ദും മലേഷ്യയുടെ ചൗ മീ കോന്‍-ലീ മെഗ് യന്‍ സഖ്യത്തോട് ഏറ്റുമുട്ടും.















