ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍. വാര്നഗള് സ്വദേശി കത്രജ് ശശി (24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ ബുധനാഴ്ച വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന ഇ-മെയില്‍ സന്ദേശം അയച്ചത്. വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ചാണ് ഇയാള്‍ സന്ദേശം അയച്ചത്.
സുഹൃത്തിന്റെ കാനഡയാത്ര മുടക്കാനാണ് ഇയാള്‍ സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു. കത്രജിന്റെ സുഹൃത്ത് ശ്രീരാമിന് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാന്‍ അവസരം ലഭിച്ചിരുന്നു. ഇതിലുള്ള അസൂയമൂലം യാത്ര മുടക്കാനാണ് ഇയാള്‍ ഭീഷണി സന്ദേശമയച്ചതെന്നും പോലീസ് പറഞ്ഞു. കത്രജ് തൊഴില്‍ രഹിതനാണ്. ഇയാള്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.