ന്യൂയോര്‍ക്ക്: ടോപ്പ് സീഡ് ഫെഡററും ഡോക്കോവിച്ചും പുറത്തായ യുഎസ് ഓപ്പണില്‍ പുതുമുഖങ്ങള്‍ കളംവാഴുകയാണ്. പുരുഷന്മാരില്‍ നദാലും വനിതകളില്‍ സെറീനയുമാണ് മുന്‍ കിരീട ജേതാക്കളായി ഇനി അവശേഷിക്കുന്നത്. നദാലിന്ന് ഷാര്‍ട്‌സ്വമാനുമായി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.പുരുഷ സിംഗിള്‍സില്‍ പുതുമുഖമായ മറ്റോയോ ബ്രറ്റീനി സെമിയില്‍ കടന്നു. 24-ാം സീഡ് ഇറ്റാലിയന്‍ താരം ലോക 13-ാം നമ്പര്‍ ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സിനെയാണ് 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 3-6,6-3,6-2,3-6,7-6(7-5)ന് കീഴടക്കിയത്. മൂന്ന് മണിക്കൂര്‍ 57 മിനിറ്റ് പോരാടിയ ബ്രറ്റീനിയുടെ ആദ്യ ഗ്രാന്റ്സ്ലാം സെമിഫൈനല്‍ പ്രവേശനമാണിത്.
ബ്രറ്റീനിയുടെ എതിരാളി നദാല്‍-ഷ്വാര്‍ട്‌സ്മാന്‍ പോരാട്ടത്തിലെ വിജയിയായിരിക്കും.നദാല്‍ മൂന്ന് തവണയാണ് യുഎസ് ഓപ്പണ്‍ നേടിയത്.ഫെഡററുടെ തോല്‍വിയും ഡോക്കോവിച്ചിന്റെ പരിക്കേറ്റുള്ള പിന്മാറ്റവും ടൂര്‍ണ്ണമെന്റിന്റെ രസംതെല്ലു കെടുത്തിയിട്ടുണ്ട്.
വനിതകളില്‍ സെമിയില്‍ കടന്നിരിക്കുന്നതും രണ്ടു പുതുമുഖങ്ങളാണ്.സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക് കാനഡയുടെ കൗമാര താരം ബിയാന്‍കാ ആന്‍ഡ്രേസ്‌ക്യൂ എന്നിവരാണ് ഏറ്റുമുട്ടുന്നത്.ആന്‍ഡ്രേസ്‌ക്യൂ 3-6,6-2,6-3 ന് ബല്‍ജിയത്തിന്റെ 25-ാം സീഡ് എലീസാ മെര്‍ട്ടന്‍സിനെ തോല്പിച്ചപ്പോള്‍ ബെന്‍സിക് കനത്തപോരാട്ടത്തിനൊടുവില്‍ 7-6(7-5),6-3ന് തറപറ്റിച്ചത് ക്രൊയേഷ്യയുടെ ഡോണാ വെക്കിക്കിനെയാണ്















