ന്യൂഡല്‍ഹി: അധ്യാപക ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് ആയിരുന്നു ആശംസ. അതോടൊപ്പം ഇരുവരും രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ രാധാകൃഷ്ണന് ആദരവ് അര്‍പ്പിച്ചു.
‘ഇന്ന് അധ്യാപക ദിനം, ഡോ.രാധാകൃഷ്ണന് ഞാന്‍ ആദരവ് അര്‍പ്പിക്കുന്നു. എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍ നേരുന്നു’- രാഷ്ട്രപതി പറഞ്ഞു. യുവ മനസുകളില്‍ അറിവും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്നതോടൊപ്പം കുട്ടികളെ അറിവ് നേടാനും സ്വപ്നം കാണാനും പഠിപ്പിക്കുന്നു. ഇതിലൂടെ അധ്യാപകര്‍ കുട്ടികളെ രാഷ്ട്ര നിര്‍മ്മാണത്തിന് ഉതകുന്ന രീതിയില്‍ പ്രാപ്തരാക്കുകയാണെന്നും രാഷ്ട്രപതി ട്വീററിലൂടെ പറഞ്ഞു.
On Teachers’ Day, I pay homage to Dr S. Radhakrishnan & extend greetings to all our teachers. They infuse the young minds with strong values & inspire them to be curious, to seek knowledge & to dream. Doing this, they contribute immensely towards nation building #PresidentKovind
— President of India (@rashtrapatibhvn) September 5, 2019
വിദ്യാര്‍ഥി- അധ്യാപക ബന്ധത്തിന്റെ ദൃഡത ദൃശ്യമാകുന്ന വീഡിയോടൊപ്പമാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. രാജ്യം ഇന്ന് ഡോ.രാധാകൃഷ്ണനെ സ്മരിക്കുന്നു. ഈ ദിനത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിന ആശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി തന്റെ ട്വീറ്റിലൂടെ അറിയിച്ചു.
ഡോ.സര്‍വേപള്ളി രാധകൃഷ്ണന്റെ 131-ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം അധ്യാപക ദിനമായാണ് ആചരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 അധ്യാപകദിനമായി ആചരിക്കുന്നത്. 1962 ല്‍ രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹത്തിനെ തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപിക ദിനമായി ആചരിക്കുകയാണ്.
शिक्षक दिवस के अवसर पर सभी शिक्षकों को हार्दिक शुभकामनाएं।
Teachers Day greetings to everyone.
India pays tributes to Dr. S Radhakrishnan, an exceptional teacher and mentor, on his Jayanti. pic.twitter.com/nQWpa9tYLp
— Narendra Modi (@narendramodi) September 5, 2019