വിസ്മയമായി സ്മിത്ത് ,ആഷസിൽ ഇരട്ട സെഞ്ച്വറി ,ഓസീസ് 497-8
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിസ്മയമായി സ്മിത്ത് ,ആഷസിൽ ഇരട്ട സെഞ്ച്വറി ,ഓസീസ് 497-8

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2019, 02:17 pm IST
FacebookTwitterWhatsAppTelegram

മാഞ്ചസ്റ്റര്‍: ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി വീണ്ടും സ്മിത്ത് .ആഷസ് നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയോടെയാണ് സ്മിത്ത് ഓസീസിന്റെ മികച്ച നിലയിലേക്ക് എത്തിച്ചത് .സ്കോർ 497നു 8. ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായ സ്മിത്ത് 211 നു പുറത്തായി, തുടർന്ന് ഓസ്‌ട്രേലിയ 8 നു ഡിക്ലയര്‍ ചെയ്തു.

കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറിയാണ് സ്‌മിത്ത് നേടിയിരിക്കുന്നത് .തുടർച്ചയായി 8 ഇന്നിഗ്‌സുകളിൽ അർദ്ധ സെഞ്ചുറി നേടി റെക്കോർഡും സ്മിത്ത് കുറിച്ചിരുന്നു .മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. സ്‌മിത്തിനൊപ്പം ബാറ്റിംഗ് തുടര്‍ന്ന ട്രാവിഡ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായി(19). ബ്രോഡിനാണു വിക്കറ്റ് . തുടർന്നു വന്ന മാത്യൂ വെയ്‌ഡും 16 റണ്‍സില്‍ ജാക്ക് ലീച്ച് ന്‍റെ പന്തിൽ പുറത്തായി .റൂട്ടായിരുന്നു ക്യാച്ച് എടുത്തത് .

കുതിപ്പ് തുടര്‍ന്ന സ്‌മിത്ത് 160 പന്തില്‍ 26-ാം സെഞ്ച്വറിയിലെത്തി. സ്‌മിത്തിന് ഉറച്ച പിന്തുണ നല്‍കിയ നായകന്‍ ടീം പെയ്‌ന്‍ 58 റണ്‍സെടുത്തു. ഓവര്‍ട്ടനാണ് പെയ്‌നിന്‍റെ വിക്കറ്റ്. ജാക്ക് ലീ പുറത്താക്കുമ്പോള്‍ നാല് റണ്‍സ് മാത്രമാണ് പാറ്റ് കമ്മിന്‍സിനുണ്ടായിരുന്നത്. എന്നാല്‍ ഇരട്ട സെഞ്ച്വറിയുമായി സ്‌മിത്ത് നങ്കുരമിട്ടതോടെ ഓസീസ് മുന്‍തൂക്കം നേടി. സ്‌മിത്ത് പുറത്തായ ശേഷം അടിച്ചുതകര്‍ത്ത മിച്ചല്‍ സ്റ്റാര്‍ക്കും(54) നഥാന്‍ ലിയോണും(26) ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(0 ), മാര്‍ക്കസ് ഹാരിസ്(13 ), മാര്‍നസ് ലാബുഷാനെ( 67) എന്നിവരെ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിനു ശേഷം തിരിച്ചെത്തിയ സ്മിത്ത് മികച്ച ഫോമിലാണ്. സ്മിത്തിന്റെ അവസാന എട്ട് ആഷസ് ഇന്നിംഗ്‌സ് സ്‌കോറുകള്‍ 239, 76, 102*, 83, 144, 142, 92, 60 എന്നിങ്ങനെയാണ്.

ബര്‍മിംഗ്ഹാമില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറിയോടെയാണ് സ്മിത്ത് തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 92 റണ്‍സില്‍ നില്‍ക്കവേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്മിത്തിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന് രണ്ടാം ഇന്നിംഗിസും പിന്നാലെ മൂന്നാം ടെസ്റ്റും നഷ്ടമായിരുന്നു.

Share60TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഗുരുഗ്രാമിൽ പോലീസിന്റെ വൻ ഓപ്പറേഷൻ; ദീപക് നന്ദാൽ ക്രിമിനൽ സംഘത്തിലെ നാല് ഷാർപ്പ് ഷൂട്ടർമാർ വെടിവയ്പിൽ കൊല്ലപ്പെട്ടു

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies