ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഇന്ന് അമേരിക്കയുടെ സെറീനാ വില്യംസും കാനഡയുടെ ബിയാന്‍കാ ആന്ഡ്രസ്ക്യൂവും ഏറ്റുമുട്ടും.
ടെന്നീസ് ചരിത്രത്തില്‍ ഏറ്റവുമധികം ഗ്രാന്സ്ലാം എന്ന നേട്ടത്തിനരികെ നില്ക്കുന്ന സെറീനക്കിത് 7-ാം യുഎസ് ഓപ്പണ്‍ കിരീടസാധ്യതയാണ്.സെമിയില്‍ വിറ്റോലീനയെ 6-3,6-1ന് അനായാസം തകര്‍ത്താണ് സെറീന സ്വന്തം മണ്ണിലെ കിരീടപോരാട്ടത്തിനായിറങ്ങുന്നത്.1999-ല്‍ തന്റെ പതിനേഴാം വയസ്സിലാണ് സെറീന ആദ്യ യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കുന്നത്.
ബിയാന്കയാകട്ടെ ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്റില്‍ ഫൈനലിലെത്തുന്നത്. സെമിയില്‍ സ്വിറ്റ്സര്ലാന്റ്ിന്റെ ബെന്‍സിക്കിനെ 7-6,7-5ന് തോല്‍പ്പിച്ചാണ് ബിയാന്‍കാ സ്വപ്ന തുല്യഫൈനലില് എത്തിയിരിക്കുന്നത്. ഫൈനലിനുമുന്നേ തന്നെ പല പ്രമുഖ താരങ്ങളും കാനഡ താരത്തിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇതില്‍ സെറീനയുടെ പരിശീലകന് പാട്രിക് ബിയാന്‍കയെ വിശേഷിപ്പിച്ചത് അടുത്ത ലോക ഒന്നാം നമ്പറെന്നാണ്.