ന്യൂഡല്‍ഹി: കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കുന്ന പ്രമേയം മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ ഇ ഹിന്ദ് പാസാക്കി. ജമാഅത്ത് ഉലമ ഇ ഹിന്ദിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാന് ജനങ്ങളെ പരിചയായി ഉപയോഗിച്ച് കശ്മീരിനെ നശിപ്പിക്കുകയാണ്. കശ്മീരി ജനതയുടെ ആഗ്രഹങ്ങളോ ആത്മാഭിമാനമോ സാംസ്കാരിക തനിമയോ സംരക്ഷിക്കണമെന്ന ആവശ്യം പാകിസ്ഥാന് കണക്കിലെടുക്കില്ല.
ഇന്ത്യയുമായി സംയോജിക്കുമ്പോഴാണ് കശ്മീര്‍ ജനതയ്ക്ക് ക്ഷേമവും സമൃദ്ധിയും ഉണ്ടാകുന്നതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും സംഘടന വ്യക്തമാക്കി.
വിഘടന പ്രസ്ഥാനങ്ങളെ ഒരിക്കലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രസ്ഥാനങ്ങള്‍ ഇന്ത്യയ്ക്കും കശ്മീര്‍ ജനതയ്ക്കും ഒരു പോലെ ദോഷകരമാണെന്നും ജമാഅത്ത് ഉലമ ഇ ഹിന്ദ് പ്രതിനിധികള്‍ വ്യക്തമാക്കി. കശ്മീര്‍ ജനതയുടെ സമാധാനവും സുരക്ഷയും നിലനിര്‍ത്താനുള്ള സാഹചര്യം ഒരുക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി.