ചെന്നൈ: അണ്ണാ ഡിഎംകഎയുടെ ബാനര്‍ വീണ് സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു. ചെന്നൈ പള്ളികരനായ് റോഡിലായിരുന്നു സംഭവം. ചെന്നൈ സ്വദേശിയായ സുഭശ്രീയുടെ മുകളിലേക്ക് റോഡിന്റെ സെന്റര്‍ മീഡിയനില്‍ സ്ഥാപിച്ച ബാനര്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ യുവതി മരിച്ചു.
ബിടെക് ബിരുദധാരിയായ യുവതി ഐഇഎല്‍റ്റിഎസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവത്തിന് അരമണിക്കൂറിന് ശേഷം എഐഡിഎംകെ പ്രവര്‍ത്തകരെത്തി ബാനറുകള്‍ നീക്കം ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.