ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇമ്രാന് ഖാന് വീണ്ടും തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് പാക് സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്കി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത് സംബന്ധിച്ചുള്ള നിയമ വശങ്ങള് പരിശോധിക്കാനായി ഇമ്രാന് ഖാന് നിയോഗിച്ച സമിതിയാണ് അന്താരാഷ്ട്ര കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയത്.
വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്നും സമിതി അറിയിച്ചു. കശ്മീരിന് വേണ്ടി അവസാനം വരെ പോരാടുമെന്ന് കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ആവശ്യം ഉന്നയിച്ചിരുന്നു.
അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ സഹായത്തോടെ കശ്മീര്‍ വിഷയത്തെ ആഗോള വിഷയമാക്കി ഉയര്‍ത്തി കൊണ്ടുവരാനാണ് ഇമ്രാന് ഖാന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് പാകിസ്ഥാന് കശ്മീര്‍ ജനതയ്ക്കൊപ്പം, ലോക ശ്രദ്ധ കശ്മീരിലേക്ക് തുടങ്ങിയ മുദ്രാ വാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇമ്രാന് ഖാന് റാലി നടത്തിയത്.