സ്‌നിപ്പര്‍ റൈഫിളുകളുമായി ഇന്ത്യ ഒരുങ്ങുന്നു : ബംഗ്ലൂരിലെ സ്വകാര്യ ആയുധനിര്‍മ്മാണ കമ്പനിയ്ക്ക് സൈന്യത്തിന്റെ അംഗീകാരം, റൈഫിള്‍ കൈമാറ്റം ഉടന്‍
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സ്‌നിപ്പര്‍ റൈഫിളുകളുമായി ഇന്ത്യ ഒരുങ്ങുന്നു : ബംഗ്ലൂരിലെ സ്വകാര്യ ആയുധനിര്‍മ്മാണ കമ്പനിയ്‌ക്ക് സൈന്യത്തിന്റെ അംഗീകാരം, റൈഫിള്‍ കൈമാറ്റം ഉടന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2019, 11:07 am IST
FacebookTwitterWhatsAppTelegram

ബംഗ്ലൂരു: പ്രതിരോധ രംഗത്ത് മികച്ച സ്വകാര്യസംരംഭകരെ പ്രത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം ഫലംകാണുന്നു. സൈന്യത്തിനാവശ്യമായ റൈഫിളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ബംഗ്ലൂരു ആസ്ഥാനമായ എസ്എസ്എസ് എന്ന സ്വകാര്യ കമ്പനിയാണ്.കൊറമംഗലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി രണ്ടുതരം പ്രോട്ടോടൈപ്പ് സ്‌നിപ്പര്‍ റൈഫിളുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. റൈഫിളുകളുടെ കാര്യക്ഷമതാ പരിശോധന പൂര്‍ത്തിയായതോടെ സൈന്യം റൈഫിളുകള്‍ക്ക് അംഗീകാരം നല്‍കി. ഭാരത കരസേനയ്‌ക്ക്   റൈഫിളുകള്‍ ഉടന്‍ കൈമാറുമെന്ന് കമ്പനി അറിയിച്ചു.

ബംഗ്ലൂരുവില്‍ നിന്ന് 28 കി.മീ. അകലെയുള്ള കോറമംഗലക്കടുത്ത് ജിഗനിയിലാണ് എസ്എസ്എസ് എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. 80000 ചതുരശ്രയടിയിലാണ് മികച്ച സുരക്ഷയോടെ കമ്പനി ആയുധ നിര്‍മ്മാണശാല സജ്ജീകരിച്ചിരിക്കുന്നത്. വിദേശങ്ങളില്‍ നിര്‍മ്മിച്ച വിവിധഭാഗങ്ങള്‍ കൂട്ടിയിണക്കുന്ന പതിവു ആയുധനിര്‍മ്മാണ രീതിയ്‌ക്ക് പകരം തദ്ദേശീയമായ സാങ്കേതിക വിദ്യവികസിപ്പിച്ചാണ് റൈഫിളുകള്‍ സൈന്യത്തിനായി നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി ഉടമയായ സതീഷ് ആര്‍ മച്ചാനി വ്യക്തമാക്കി.

വൈപ്പര്‍,സാബര്‍ എന്നീ പേരുകളിലാണ് റൈഫിളുകള്‍ പുറത്തിറക്കിയിരിക്കുന്നത്. വൈപ്പര്‍ 1000 മീറ്ററിലേയ്‌ക്കും സാബര്‍ 1500 മീറ്ററിലേയ്‌ക്കും വെടിയുണ്ടപായിക്കാന്‍ ശേഷിയുള്ളവയാണ്. ആയുധങ്ങളുടെ കൃത്യത അളക്കാനുപയോഗിക്കുന്ന ദ മിനിറ്റ് ഓഫ് ആംഗിള്‍(എംഒഎ) പരിശോധനയില്‍ അന്താരാഷ്‌ട്ര രംഗത്തെ ആയുധങ്ങളോടു കിടപിടിക്കുന്ന ഗുണനിലവാരമാണ് രണ്ട് റൈഫിളുകളും കാഴ്ചവച്ചതെന്നും എസ്എസ്എസ് വക്താക്കള്‍ അറിയിച്ചു. നിലവില്‍ നാപ്പോ, ലാപ്പുവാ മാഗ്നം എന്നിവയാണ് അന്താരാഷ്‌ട്ര തലത്തില്‍ മികച്ചുനില്‍ക്കുന്ന വിദേശ റൈഫിളുകളെന്ന് മച്ചാനി വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം 20 കമ്പനികള്‍ ടെന്‍ഡറുകള്‍ സമര്‍പ്പിച്ചിട്ട് ഒരേയൊരു കമ്പനി മാത്രമാണ് തോക്കുകള്‍ നിര്‍മ്മിച്ച് സൈന്യത്തിന്റെ പരിശോധനയ്‌ക്കായി നല്‍കിയത്. അംഗീകാരം കിട്ടിയ സ്ഥിതിക്ക് ഭാരത കരസേന ഉടന്‍ തോക്കുകള്‍ ഏറ്റെടുക്കുമെന്നാണറിവ്. സൈന്യം ആവശ്യപ്പെട്ടതനുസരിച്ചുള്ള രീതിയിലാണ് നിര്‍മ്മാണം നടത്തിയത്. അമേരിക്കയില്‍ വച്ചും ആയുധം പ്രവര്‍ത്തിപ്പിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കി. റൈഫിളുകള്‍ മോഡ്യൂലാറും,ഭാരം കുറഞ്ഞവയുമാണെന്ന് പറഞ്ഞ മച്ചാനി സ്‌നിപ്പറിന്റെ ഭാഗങ്ങള്‍ മാറ്റം വരുത്താനാകും വിധമാണ് മികച്ച ഗുണനിലവാരമുള്ള അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും സൂചിപ്പിച്ചു.

20 കോടി രൂപ മുതല്‍മുടക്കി ആരംഭിച്ചിരിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ ക്ഷമത നിലവില്‍ ഒരുവര്‍ഷം 15000 റൈഫിളുകളാണ്. എന്നാലത് 45000 വരെ ആക്കാനുള്ള വിധമാണ് നിര്‍മ്മാണ ശാലയുടെ രൂപകല്പനയെന്നും മച്ചാനി വ്യക്തമാക്കി.

Share3745TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies