ദുബായ്: സൗദിയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം യമന്‍ ഹൂതികള്‍ ഏറ്റെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് അരാംകോയുടെ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. സൗദിയിലെ കിഴക്കന്‍ പ്രദേശമായ ദമാമിലുള്ള അരാംകോ സെന്ററിലാണ് ആദ്യം ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
തുടര്‍ന്ന് ഖുറൈസിലുള്ള എണ്ണ കമ്പനിക്ക് നേരേയും ആക്രമണം ഉണ്ടായി. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നും ലോകത്ത് ഏറ്റവും ഉയര്‍ന്ന ലാഭം നേടുന്ന കമ്പനിയുമാണിത്.
ഡ്രോണ്‍ ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്.സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്യാഖിലേതെന്നു കമ്പനി പറയുന്നു. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും.