ദുബായ്: ലോക ക്രിക്കറ്റിന്റെ സൗന്ദര്യമായ ടെസ്റ്റ് ക്രിക്കറ്റിൽ ആഷസിനു ശേഷം ഓസീസ് താരങ്ങൾക്കു വൻ മുന്നേറ്റം .ബാറ്റിങ്ങിൽ ഓസീസ് ബാറ്റിംഗ് പ്രതിഭ സ്റ്റീവ് സ്മിത്ത് ഒന്നാമതെത്തിയപ്പോൾ ബൗളിങ്ങിൽ സഹതാരം പാറ്റ് കമ്മിൻസാണ് മുന്നിൽ .ആഷസിന് ശേഷം പ്രഖ്യാപിച്ച ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ബഹുദൂരം പിന്നിലാക്കിയാണ് സ്‌മിത്തിന്‍റെ കുതിപ്പ്.സ്മിത്തിന് ആകെ 937 പോയിന്‍റായി.കൊഹ്‍ലിയെക്കാൾ 37 പോയിന്റുകൾക്കു മുന്നിലാണ് നിലവിൽ ഓസീസ് മുൻ ക്യാപ്റ്റൻ . ആഷസിനിറങ്ങിയ സ്‌മിത്ത് 774 റണ്‍സാണ് നാല് ടെസ്റ്റില്‍ നിന്ന് അടിച്ചുകൂട്ടിയത്.
ബൗളര്‍മാരില്‍ കമ്മിന്‍സിന് അടുത്ത് വെല്ലുവിളി ഉയർത്താൻ ആരുമില്ല.. ആഷസ് പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (29) വീഴ്‌ത്തിയാണ് കമ്മിന്‍സ് മുന്നേറിയത് . രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെക്കാള്‍ 57 പോയിന്റ് മുന്നിലാണ് ഇംഗ്ലീഷ് താരം . ഈ സീസണലിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറും 40 സ്ഥാനങ്ങള്‍ മുന്നേറി 37-ാം സ്ഥാനത്തെത്തി.
ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര. വിൻഡീസിന്റെ ജേസന്‍ ഹോള്‍ഡര്‍, ദക്ഷിണാഫ്രിക്കയുടെ വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ബാറ്റ്‌സ്‌മാന്‍മാരില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും മൂന്നും നാലും സ്ഥാനത്തുണ്ട് . കിവീകളുടെ തന്നെ ഹെന്‍റി നിക്കോള്‍സാണ് അഞ്ചാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാരിൽ വിൻഡീസിന്റെ ജാസന്‍ ഹോള്‍ഡര്‍, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.















