ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തിന്റെ മോശംപ്രകടനങ്ങള്‍ തന്റെ പ്രീയതാരത്തിന് ഗുണമാകുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതംഗംഭീര്‍.മലയാളി താരം സഞ്ജു വി സാംസണിനാണ് ഗംഭീറിന്റെ പ്രശംസയും ആശംസയും വന്നിരിക്കുന്നത്. ഒപ്പം പന്തിനുള്ള മുന്നറിയിപ്പുമാണ് മുന്‍ ഇടംകയ്യന്‍ ബാറ്റിംഗ് പ്രതിഭ നല്‍കുന്നത്.കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ നിരന്തരം അനാവശ്യഷോട്ടുകളടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ പന്തിന്റെ നിലവാരത്തകര്‍ച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടീം സെലക്ഷനില്‍പോലും പരാമര്‍ശിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ രഞ്ജി സീസണ്‍മുതല്‍ മികച്ച ഫോമിലുള്ള സഞ്ജു ദക്ഷിണാഫ്രിക്ക ഏ ടീമിനെതിരെ നടത്തിയ ബാറ്റിംഗാണ് നടത്തിയത്, മറ്റൊരു കീപ്പറെന്ന സ്ഥാനത്തേയ്ക്ക് ഉറപ്പിക്കാന്‍ ഈ പ്രടകടനം ധാരാളമാണെന്നും നിലവിലെ ഇന്ത്യന്‍ ജൂനിയര്‍ താരങ്ങളില്‍ അന്താരാഷ്ട്ര മത്സരപരിചയമുള്ള സഞ്ജുവിലാണ് തന്റെ എല്ലാ പ്രതീക്ഷയുമെന്നാണ് ഗംഭീര്‍ വിലയിരുത്തുന്നത്.ധോണിയുടെ പകരക്കാരനായി ടീമില്‍ ഏറെ പ്രശംസിക്കപ്പെട്ടതോടെ സമ്മര്‍ദ്ദത്തിലായ പന്തിന്റെ സ്ഥിരതയില്ലായ്മ ലോകകപ്പിലെ സാധ്യതപോലും ഇല്ലാതാക്കിയതും ആ സമയത്ത് ചര്‍ച്ചയായിരുന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യ-ഋഷഭ് പന്ത് കൂട്ടുകെട്ട് പിരിഞ്ഞതാണ് ന്യൂസിലാന്റിന് ലോകകപ്പിലെ ഫൈനല്‍സ്ഥാനം ഉറപ്പിച്ചത്. തുടര്‍ന്നാണ് ഇക്കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ കോഹ്ലിയ്ക്ക് യാതൊരു പിന്തുണയും നല്‍കാതെ തുടര്‍ച്ചയായി പന്ത് പുറത്താവുന്ന നിലവാരത്തകര്‍ച്ച പ്രകടമാക്കിയത്. കോച്ച് രവിശാസ്ത്രിയും പന്തിന്റെ മോശം ഷോട് സെലക്ഷനുകളെപ്പറ്റി ഉപദേശിച്ചതും വാര്‍ത്തയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഗൗതംഗംഭീര്‍ തന്റെ പ്രീയതാരത്തിന് പിന്തുണനല്‍കുന്നത്. അടുത്തിടെ തിരുവന്തപുരത്ത് കാര്യവട്ടം സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഏ ടീമിനെതിരെ സഞ്ജു സ്‌ഫോടനാത്മകമായ ബാറ്റിംഗ് പുറത്തെടുത്ത് ടീമിനെ വിജയിപ്പിച്ചതിനെയാണ് ഗംഭീര്‍ ഉയര്‍ത്തിക്കാട്ടിയത് . വെറും 48 പന്തിലാണ് മലയാളി താരം 91 റണ്‍സ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഏതുടീമും ആഗ്രഹിക്കുന്ന കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ പന്തും സഞ്ജുവും കാണികള്‍ക്ക് എന്നും നല്ല ബാറ്റിംഗ് ദൃശ്യവിരുന്നാണ് ഒരുക്കാറുള്ളത്.