മൊഹാലി: ഇന്ത്യയുടെ മികച്ച ഓപ്പണറായി ധവനോളം പോന്ന ഒരാളിലെന്ന ശക്തമായ അഭിപ്രായവുമായി ഹർഭജൻ സിംഗ് രംഗത്ത് .പരിക്കുമൂലം ഇടയ്ക്കു മാറിയെങ്കിലും നിയന്ത്രിത ഓവറുകളിൽ രോഹിത് -ധവാൻ കൂട്ടുകെട്ട് ഏതു ടീമിനെയും നിലംപരിശാക്കുന്ന കരുത്താണ് ഇന്ത്യക്കു നൽകുന്നതെന്നും ഹർഭജൻ പറഞ്ഞു .
കാര്യവട്ടത്ത് ഇന്ത്യ എടീമിന് വേണ്ടി കളിച്ച ധവാന്‍ ഫോമിലേക്ക് തിരികെയെത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹർഭജന്റെ വിലയിരുത്തൽ. രോഹിതിനെ ടെസ്റ്റ് ഓപ്പണറായി സ്ഥിരമാക്കണമെന്ന സജീവ ചർച്ചകളും , കെ.എൽ .രാഹുലിന്റെ ഒഴിവാക്കൽ ചർച്ചകളും പുരോഗമിക്കുമ്പോളാണ് ഹർഭജൻ ധവാനെ പിന്തുണച്ചു രംഗത്ത് വന്നിരിക്കുന്നത്.
നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ മത്സരങ്ങളിൽ ധവാൻ ടീമിലുണ്ട്. ഇന്ന് ഇന്ത്യ രണ്ടാം ടി20ക്ക് ഒരുങ്ങും മുമ്പ് താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഹര്‍ഭജന്‍ സിങ്. രോഹിത്തും കോലിയും ഇന്ത്യയുടെ വിജയങ്ങളില്‍ വഹിക്കുന്ന പങ്കിന്റെ അത്രയും പ്രാധാന്യം ധവാന്റെ ഇന്നിങ്‌സുകള്‍ക്കുമുണ്ടെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി.