സതാംപ്‌റ്റണ്‍: ഒരു ടെസ്റ്റിൽ 17 വിക്കറ്റുകളുമായി കെയ്‌ല്‍ അബോട്ട് വാർത്തയിൽ . കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറിനായിട്ടാണ് അബോട്ടിന്റെ നൂറ്റാണ്ടിലെ മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്ന് നടന്നത്.സോമര്‍സെറ്റിനെതിരെയാണ് അബോട്ട് തകർത്തെറിഞ്ഞത് .ആദ്യ ഇന്നിംഗ്‌സിൽ 9 വിക്കറ്റുകൾ കൊയ്ത മുൻ ദക്ഷിണാഫ്രിക്കൻ താരം രണ്ടാം ഇന്നിങ്‌സിൽ 8 വിക്കറ്റുകളും വീഴ്‌ത്തി .ആകെ വിട്ടുകൊടുത്തത് 86 റൺസുകൾ മാത്രം .
അബോട്ട് 40 റണ്‍സ് വിട്ടുകൊടുത്ത് ഒന്‍പത് പേരെ പുറത്താക്കിയപ്പോള്‍ സോമര്‍സെറ്റ് ആദ്യ ഇന്നിംഗ്‌സില്‍ 142 റണ്‍സില്‍ പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഹാംഷെയര്‍ 54 റണ്‍സിന്‍റെ ലീഡ് നേടി. നായകന്‍ ജെയിംസ് വിന്‍സിനൊപ്പം 119 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ബാറ്റിംഗിലും അബോട്ട് തിളങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ അബോട്ട് 46 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റ് നേടിയപ്പോള്‍ സോമര്‍സെറ്റ് വീണ്ടും 144 റണ്‍സിന് വീണു.
ഇന്ത്യന്‍ താരം മുരളി വിജയ് സോമർസെറ്റിൽ കളിക്കുന്നുണ്ട് .അബോട്ടിന്‍റെ തീപാറും ബൗളിംഗിന് മുന്നില്‍ 136 റൺസിനാണ് സോമര്‍സെറ്റ് തോറ്റത്. ഈ സീസണിലെ സോമർസെറ്റിന്റെ മൂന്നാം തോൽവികൂടിയാണിത്. കൗണ്ടി സീസണില്‍ ഹാംഷെയറിന്‍റെ ആദ്യ വിജയം കൂടിയാണിത്.
സറെ ക്രിക്കറ്റ് ക്ലബ്ബിനായി 1949 മുതൽ കളിച്ചിരുന്ന ജിം ലാക്കറാണ് 1956ൽ ആദ്യമായി 19/90എന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയത് .















