ദില്ലി: ലോക ഗുസ്തിയിൽ ഭാരതത്തിന്റെ സുവർണ പ്രതീക്ഷ അസ്തമിച്ചു.ടോപ് സീഡും ഉറച്ച സ്വർണ പ്രതീക്ഷയുമായിരുന്ന ബജ്‌റംഗ് പൂനിയക്കു സെമിയിൽ കാലിടറി.65 കിലോ വിഭാഗത്തിലാണ് കസഖ് താരമായ ദോളത് നിയസ്‌ബെക്കോവാണു പൂനിയയെ അടിയറ പറയിച്ചത് . മറ്റൊരു സെമിയിൽ 57 കിലോ വിഭാഗത്തില്‍ രവികുമാര്‍ ദഹിയയും തോറ്റു. ഇരുവര്‍ക്കും ഇനി സാധ്യത വെങ്കലമെഡലിന് മാത്രമാണ് സാധ്യത .
അടുത്ത വര്‍ഷത്തെ ടോക്യോ ഒളിംപിക്സിന് പക്ഷെ ഇന്നത്തെ തോൽവി തടസമല്ല .കാരണം ഇരുവരും അതിനു മുന്നേതന്നെ യോഗ്യത നേടിയിരുന്നു .അറുപത്തിയഞ്ച് കിലോ വിഭാഗത്തിൽ കഴിഞ്ഞ നാല് ചാംപ്യൻഷിപ്പുകളിൽ സ്വർണം നേടിയ ബജ്‌രംഗ് പൂനിയ നിലവിൽ ഈ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരമാണ്.പുരുഷവിഭാഗം ഫ്രീസ്റ്റൈല് ഗുസ്തിയിൽ മുൻപ് സുശീൽ കുമാർ മാത്രമാണ് ലോക ചാമ്പ്യനായിട്ടുള്ള ഏക ഇന്ത്യൻ താരം .അതിനാൽ ഇത്തവണ ആ നേട്ടം കൊയ്യാൻ പൂനിയക്ക് അസുലഭ അവസരമാണ് മുന്നിലുണ്ടായിരുന്നത്.















