ദുബായ്: ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക്. സംശയാസ്പദമായ ബൗളിംഗ് ആക്ഷനെ തുടര്‍ന്നാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷമാണ് വിലക്ക്.
ന്യൂസിലന്‍ഡിനെതിരെ ഗാലെയില്‍ നടന്ന ടെസ്റ്റിലാണ് അഖിലയുടെ ബൗളിംഗ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായത്. തുടര്‍ന്ന് ഇത് റിപ്പോര്‍ട്ട് ചെയ്യുകയും 29ന് ചെന്നൈയില്‍ നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ബൗളിംഗ് ആക്ഷന്‍ നിയമപ്രകാരമുള്ളതല്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് താരത്തിന് ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഐസിസി നിയമപ്രകാരം രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ ഒരു ബൗളര്‍ രണ്ട് തവണ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ 12 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെടും. കഴിഞ്ഞ വര്‍ഷം നവംബറിലും ധനഞ്ജയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് താരം ടീമില്‍ മടങ്ങിയെത്തിയത്.
ശ്രീലങ്കയുടെ അടുത്ത 5 ടെസ്റ്റ് മത്സരങ്ങളും നടക്കുന്നത് ഏഷ്യയിലായതിനാല്‍ ധനഞ്ജയക്ക് 1 വര്‍ഷം വിലക്ക് ലഭിച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.















