അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ സ്വന്തമാക്കുന്ന എസ്-4 ട്രയംഫിന്റെ പ്രത്യേകതകളാണിത് . അമേരിക്കയുടെ ഉപരോധത്തിനെ പോലും വെല്ലുവിളിച്ചാണ് ഇന്ത്യ ട്രയംഫ് സ്വന്തമാക്കുന്നത് .
ശത്രുക്കൾക്ക് മേൽ ഇടിത്തീ പതിപ്പിക്കുന്ന ട്രയംഫ് ഇന്ത്യ വാങ്ങുന്നതിനോട് ഏറ്റവും കൂടുതൽ വിയോജിപ്പ് അമേരിക്കയ്‌ക്കാണ് . കാരണം മറ്റൊന്നുമല്ല അമേരിക്കയ്‌ക്ക് പോലും തകർക്കാൻ കഴിയാത്ത സാങ്കേതിക വിദ്യയാണ് ട്രയംഫിൽ റഷ്യ സജ്ജീകരിച്ചിരിക്കുന്നത് . അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയുമാണിത്
അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്–400 ട്രയംഫ് പ്രതിരോധ രംഗത്തെ വിദഗ്ധർ തന്നെ വ്യക്തമാക്കുന്നത് .
അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്–400 ട്രയംഫ്. ഇത്തരത്തിൽ അഞ്ച് ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്–400 ന്റെ പ്രധാന ശക്തിയും.
അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതാണ് ട്രയംഫിന്റെ ഏറ്റവും വലിയ പ്രത്യേകത .എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.
അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. സെക്കന്റിൽ 4.8 കിലോമീറ്ററാണ് ട്രയംഫിന്റെ വേഗതയെങ്കിൽ 1.38 ആണ് പാട്രിയട്ടിന്റെ വേഗത .
കഴിഞ്ഞ ദിവസം സൗദിയ്‌ക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായപ്പോൾ അത് തടയാൻ പോലും യു എസിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല എന്നതും എടുത്ത് പറയേണ്ടതാണ് .യുഎസിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പ്രശ്നങ്ങളിലേക്കാണു സൗദിക്കു നേരെയുണ്ടായ ആക്രമണങ്ങൾ വിരൽ ചൂണ്ടുന്നത്.
മിസൈലുകൾ ലോഞ്ച് ചെയ്തതോ സൗദിക്കു നേരെ വരുന്നതോ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തിനായില്ലെന്നു യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയതും .















