ബെയ്‌ജിങ് : ഇന്ത്യൻ താരങ്ങളെല്ലാം കളമൊഴിഞ്ഞ ചൈന ബാഡ്‌മിന്റൺ ഓപ്പണിൽ മികച്ച തിരിച്ചുവരവുമായി കരോലിന മാരിൻ . സെമിയില്‍ ജപ്പാന്‍റെ അയാക തകാഹഷിയെയാണ് മാരിന്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 20-22, 21-13, 21-18. എട്ടു മാസം പരിക്കുമൂലം മാറിനിന്ന ശേഷമാണ് സ്‌പാനിഷ് താരമായ മാറിന്റെ ശക്തമായ തിരിച്ചുവരവ്.
ചൈനയുടെ സെൻ യൂഫിയെ സെമിയിൽ തകർത്ത തായ്‌പേയി താരം തൈ സൂ യിങ് ഫൈനലിൽ മാറിനോട് ഏറ്റുമുട്ടും .സ്‌കോര്‍ 6 -21 , 21-13, 22 -20 . ലോക ചാമ്പ്യന്‍ ഇന്ത്യയുടെ പി വി സിന്ധുവും വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളും ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്തായി.
മുന്നേതന്നെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്‍ഡോനേഷ്യയുടെ ആന്തണി ജിന്‍റിംഗിനോട് തോറ്റ് പ്രണീത് പുറത്തായിരുന്നു . ഒന്നിനെതിരെ രണ്ട് ഗെയിമകള്‍ക്കായിരുന്നു പ്രണീതിന്റെ തോല്‍വി. സ്കോര്‍ 21-16, 6-21, 16-21.ആദ്യ ഗെയിം നേടി പ്രതീക്ഷ നല്‍കിയ പ്രണീതിന് അടുത്ത രണ്ട് ഗെയിമുകളിലും ആ മികവ് നിലനിര്‍ത്താനായില്ല. ഇന്ത്യയുടെ പി കശ്യപിനെ വീഴ്‌ത്തിയാണ് ആന്തണി ക്വാര്‍ട്ടറിലെത്തിയത്.















