യുദ്ധമേഖലയില്‍ സൈനികര്‍, പോലീസ് സേന എന്നീവരുടെ സുരക്ഷയ്‌ക്കായി ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന ‘ഭാഭാ കവചി’ന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഓര്‍ഡനന്‍സ് എക്യുപ്‌മെന്റ് കമ്പനി. സുരക്ഷാ കവചത്തിന് ബിഐഎസ് മാതൃക കൂടി ലഭിച്ചാല്‍ മാത്രമെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന് കമ്പനി വ്യക്തമാക്കി. ജാക്കറ്റ് അവസാനവട്ട പരിശോധനയിലാണെന്നും കാണ്‍പൂരിലെ കമ്പനി അറിയിച്ചു.
ഒരു സെക്കന്റില്‍ 630 മീറ്റര്‍ വേഗത്തില്‍ വരുന്ന ബുള്ളറ്റുകളെ പ്രതിരോധിക്കാന്‍ ജാക്കറ്റിന് സാധിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 700 മീറ്റര്‍ വേഗതിയില്‍ വരുന്ന ബുള്ളറ്റുകളെ നേരിടാന്‍ ജാക്കറ്റിന് സാധിക്കുമെന്നാണ് കമ്പനി ജനുവരിയില്‍ പുറത്ത് വിട്ട വിജ്ഞാപനത്തില്‍ അറിയിച്ചത്.
സുരക്ഷാ കവചം നിര്‍മ്മിക്കാനുളള ടെന്‍ഡര്‍ കാണ്‍പൂരിലെ ഓര്‍ഡിനന്‍സ് എക്യുപ്‌മെന്റ് കമ്പനിക്കാണ് ലഭിച്ചത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വന്‍ തോതില്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചിരുന്നുവെങ്കിലും അവസാനവട്ട പരിശോധനയാണ് ഇനി നടക്കാനുള്ളത്. പരിശോധന പൂര്‍ത്തിയായാല്‍ എത്രയും പെട്ടന്ന് കവചങ്ങള്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു.
ഗുജറാത്തിലെ ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയില്‍ അസാനവട്ട പരിശോധനകള്‍ നടക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഭാഭാ കവചങ്ങള്‍ക്കായി കരസേന, കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, പോലീസ് സേന എന്നിവരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കമ്പനി പ്രതിക്ഷിക്കുന്നുണ്ട്.
കവചങ്ങള്‍ എല്ലാ ഗുണനിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസ് സേന തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നായി ഒരു പാനല്‍ രൂപികരിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന അന്തിമ പരിശോധനയില്‍ പാനലിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.















