ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ ആറാംതമ്പുരാനായി മെസി; റൊണാള്‍ഡോ ചടങ്ങിനെത്തിയില്ല, നെയ്മറില്ലാതെ ലോക ഇലവന്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ ആറാംതമ്പുരാനായി മെസി; റൊണാള്‍ഡോ ചടങ്ങിനെത്തിയില്ല, നെയ്മറില്ലാതെ ലോക ഇലവന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2019, 04:28 pm IST
FacebookTwitterWhatsAppTelegram

റോം: പ്രതീക്ഷകളും കണക്കു കൂട്ടലുകളും തകിടം മറിച്ചു കൊണ്ടാണ് ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് മെസി എന്ന കുറിയ മനുഷ്യന്‍ ആറാം തവണയും നടന്നു കയറിയത്.  ‘ദ ബെസ്റ്റ്’ എന്ന് പ്രേക്ഷകരും കോച്ചുമാരും സഹതാരങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും വിധിയെഴുതിയപ്പോള്‍ ലയണല്‍ മെസി കുറിച്ചത് മറ്റൊരു ലോക റെക്കോര്‍ഡ്. ആറ് തവണ ഫിഫയുടെ ലോക ഫുട്‌ബോളറാകുന്ന ആദ്യ താരമായി മെസി മാറി. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് മെസി പിന്തള്ളപ്പെട്ടിരുന്നു. ഇറ്റാലിയന്‍ നഗരമായ മിലാനിലെ വിഖ്യാതമായ ലാ സ്‌കാല ഓപ്പറ ഹൗസിലാണ് ഇത്തവണ പുരസ്‌കാരച്ചടങ്ങ് നടന്നത്.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2018-19 സീസണില്‍ ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും മെസിയായിരുന്നു ടോപ് സ്‌കോറര്‍. അവസാന റൗണ്ടില്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം ലിവര്‍പൂളിന്റെ വിര്‍ജിന്‍ വാന്‍ ഡൈക്കും ഇടംപിടിച്ചിരുന്നു. മികച്ച യൂറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ വാന്‍ ഡൈക്കിന് ബാലണ്‍ ഡി ഓറും ലഭിച്ചേക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് മെസി കിരീടം ചൂടി. ചടങ്ങില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവവും ശ്രദ്ധേയമായി.

കളിക്കാരുടേയും ആരാധകരുടേയും പരിശീലകരുടേയും വോട്ട് മെസിക്ക് ലഭിച്ചപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് വാന്‍ഡൈക്കിനാണ്. വോട്ടര്‍മാര്‍ ചെയ്യുന്ന വോട്ടുകളില്‍ ഒന്നാം സ്ഥാനത്തിന് 5 പോയിന്റാണ് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 3ഇം 1ഉം പോയിന്റുകളാണ് ലഭിക്കുക. പ്രമുഖ ടീമുകളുടെ ക്യാപ്റ്റന്‍മാരും പരിശീലകരും ചെയ്ത വോട്ടുകള്‍ ഇങ്ങനെ:

ഡാനി ആല്‍വസ് (ബ്രസീല്‍ ക്യാപ്റ്റന്‍)
1 മെസി
2 സാദിയോ മാനെ
3 വാൻഡൈക്ക്

ലയണല്‍ മെസി (അര്‍ജന്റീന)
1 സാദിയോ മാനെ
2 റൊണാള്‍ഡോ
3 ഡി ജോംഗ്

റൊണാള്‍ഡോ (പോര്‍ച്ചുഗല്‍ )
1 ഡിലൈറ്റ്
2 ഡി ജോംഗ്
3 എംബാപ്പെ

വിര്‍ജില്‍ (നെതര്‍ലാന്റ് )
1 മെസി
2 സലാഹ്
3 സാദിയോ മാനേ

സുനില്‍ ഛേത്രി (ഇന്ത്യ )
1 വാൻഡൈക്ക്
2 മെസി
3 സലാഹ്

റാമോസ് (സ്‌പെയിന്‍ )
1 ഹസാഡ്
2 റൊണാള്‍ഡോ
3 സലാഹ്

ഹാരി കൈന്‍ (ഇംഗ്ലണ്ട് )
1 മെസി
2 വാൻഡൈക്ക്
3 റൊണാള്‍ഡോ

ഹസാഡ് (ബെല്‍ജിയം )
1 സാദിയോ മാനേ
2 വാൻഡൈക്ക്
3 മെസി

ലോറിസ് (ഫ്രാന്‍സ് )
1 മെസി
2 റൊണാള്‍ഡോ
3 എംബാപ്പെ

ന്യുയര്‍ (ജര്‍മ്മനി )
1 വാൻഡൈക്ക്
2 സാദിയോ മാനെ
3 ഹസാഡ്

പരിശീലകരുടെ വോട്ടുകള്‍ ഇങ്ങനെ:

ടിറ്റെ (ബ്രസീല്‍ )
1 വാൻഡൈക്ക്
2 മെസി
3 മാനെ

സ്‌കോലാനി (അര്‍ജന്റീന )
1 മെസി
2 എംബാപ്പെ
3 സാദിയോ മാനെ

സ്റ്റിമാക് (ഇന്ത്യ )
1 റൊണാള്‍ഡോ
2 വാൻഡൈക്ക്
3 ഹസാഡ്

ഫെര്‍ണാഡോ സാന്റോസ് (പോര്‍ച്ചുഗല്‍ )
1 റൊണാള്‍ഡോ
2 ഡിജോങ്
3 ഡി ലൈറ്റ്

അതേസമയം, ബ്രസീല്‍ താരം നെയ്മറില്ലാതെയാണ് ലോക ഇലവനെ പ്രഖ്യാപിച്ചത്. മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്, അലിസണ്‍, ഡിലൈറ്റ്, റാമോസ്, വാന്‍ഡൈക്ക്, ഡിജോങ്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, എംബാപ്പെ എന്നിവര്‍ ഇലവനില്‍ ഇടംനേടി.

അമേരിക്കയുടെ ലോകകപ്പ് ജേതാവായ മേഗന്‍ റെപീനോയെ മികച്ച വനിതാ താരമായി തെരഞ്ഞെടുത്തു. ലിവര്‍പൂളിന്റെ അലിസണ്‍ ബോക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. 2019ലെ മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് ഹംഗറിയുടെ ഡാനിയല്‍ സോറി സ്വന്തമാക്കി.

Share62TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies