സൂറത്: ദീപ്തി ശര്‍മ്മയുടെ മികവില്‍ ഇന്ത്യന്‍ വനിതാ ടി20 ടീമിന് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 130 റണ്‍സാണ് എടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 119ന് പുറത്തായി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ദീപ്തി ശര്‍മ്മയുടെ അത്യുജ്ജ്വല ബൗളിംഗാണ്(8റണ്‍സിന് 3 വിക്കറ്റ്) ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു.
ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.തുടക്കത്തില്‍ നിലയുറപ്പിക്കും മുന്നേ നാലാം പന്തില്‍ റണ്‌സ് നേടാതെ വെര്‍മ വീണു.സ്റ്റാര്‍ സട്രൈക്കര്‍ സ്മൃതി മന്ഥാനയും 21 റണ്‍സില്‍ പുറത്തായെങ്കിലും മധ്യനിരയില്‍ ക്യാപ്റ്റന്‍ ഹര്‍മീത് കൗറിന്റെ (43)മികച്ച ബാറ്റിംഗിലാണ് തരക്കേടില്ലാത്ത സ്‌ക്കോറായ 130ലെത്തിയത്. 4 വിക്കറ്റുകള്‍ 25 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായതാണ് മികച്ച സ്‌ക്കോറിലെത്താന്‍ തടസ്സമായത്.ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഷബ്‌നിം ഇസ്മയില്‍ 26 റണ്‍സിന് 3 വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിയെ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെയാണ് ഇന്ത്യന്‍ നിര തകര്‍ത്തത്. ദീപ്തിശര്‍മ്മയുടെ സ്വപ്‌നതുല്യമായ ഓഫ് ബ്രേക്ക് സ്പിന്‍ ബൗളിംഗില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നിരബാറ്റിംഗ് വീണു. വെറും 8 റണ്‍സിനാണ് ദീപ്തി 3 വിക്കറ്റുകള്‍ നേടിയത്. മാത്രമല്ല ഒരു 20 ഓവര്‍ മാച്ചില്‍ 3 ഓവറിലും ഒറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാത്ത ബൗളിംഗാണ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. കൂടാതെ മറ്റ് ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്ക119ല്‍ മുട്ടുമടക്കി. ദക്ഷിണാഫ്രിക്കയുടെ ഡ്യൂ പ്രീസ് നേടിയ അര്‍ദ്ധസെഞ്ചറിയാണ്(59) വേറിട്ടുനിന്ന ഏക പ്രകടനം. അവരുടെ 8 ബാറ്റ്‌സ്മാന്‍ മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ ശിഖാ പാണ്ഡെ,പൂനംയാദവ്,രാധാ യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി.















