ദുബായ്: ചരിത്രം കുറിച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശത്തേക്ക് യാത്ര പുറപ്പെട്ടു. ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56നാണ് സോയൂസ് എംഎസ് 15 പേടകം ഉയര്‍ന്നത്. കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോ ഡ്രോമില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്.
റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണ് സഹയാത്രികാര്‍. ആറ് മണിക്കൂര്‍ കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ എത്തും. എട്ട് ദിവസം ഇവര്‍ ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞു അടുത്ത മാസം നാലിന് മടങ്ങും.
20 ബില്ല്യണ്‍ ദിര്‍ഹത്തിന്റെതാണ് യുഎഇ ബഹിരാകാശ പദ്ധതി. യുവജനതയുടെ സര്‍ഗശേഷി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി കിരീടവകാശിയും യു.എ.ഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് 2017ല്‍ ബഹിരാകാശ സഞ്ചാരം ആദ്യമായി പ്രഖ്യാപിച്ചത്.12 വര്‍ഷം മുന്‍പ് യു.എ.ഇ കണ്ട സ്വപ്നം 2019 ല്‍ പൂര്‍ണതയില്‍ എത്തുകയാണ്.