ഇഞ്ചിയോണ്‍: പിവി സിന്ധുവും സൈനയും തോറ്റു മടങ്ങിയതോടെ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷയായ കശ്യപ് സെമിയില്‍. കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡെന്‍മാര്‍ക്കിന്റെ ജോര്‍ജെന്‍സെനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം പി കശ്യപ് സെമിയില്‍ കടന്നത്. സ്‌കോര്‍ 24-22,21-8
മുപ്പത്തിയേഴ് മിനിറ്റുകള്‍ മാത്രം നീണ്ടു നിന്ന മത്സരത്തിലെ പോരാട്ടത്തില്‍ അനായാസമായാണ് കശ്യപ് രണ്ടാം മത്സരത്തില്‍ ജോര്‍ജെന്‍സെണിനെ തോല്‍പിച്ചത്. മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ മറികടന്നാണ് കശ്യപ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയാണ് സെമിയില്‍ കശ്യപിന്റെ എതിരാളി. ലോകറാങ്കിങ്ങിലെ മികച്ച വനിതാ താരങ്ങള്‍ പരാജയപ്പെട്ട് മടങ്ങിയതോടെ പുരുഷ വിഭാഗത്തിലെ ഒറ്റയാള്‍ പോരാട്ടമായിരുന്നു കശ്യപിന്റേത്. പുരുഷവിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ സായ്പ്രണീത് പരിക്കുമൂലം മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.















