ദോഹ; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവായി അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍. 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണ്ണം നേടിയത്. സെമിയിലും 10 സെക്കന്‍ഡില്‍ താഴെ കുറിച്ച ഏക താരവും കോള്‍മാന്‍ ആണ്. വെള്ളിഴായ്ച നടന്ന 100 മീറ്റര്‍ പ്രാഥമിക റൗണ്‍ഡിലെ സമയം മെച്ചപ്പെടുത്താനും കോള്‍മാന് കഴിഞ്ഞു.
അമേരിക്കന്‍ താരവും നിലവിലെ ചാമ്പ്യനുമായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ വെള്ളി നേടി. 9.38 സെക്കന്റില്‍ ഗാറ്റ്‌ലിന്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. 2017 ലെ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷിംഗ് ചെയ്ത് ഗാറ്റ്‌ലിന്‍ ചാമ്പ്യനായിരുന്നു. അന്ന് കോള്‍മാന്‍ വെള്ളി നേടിയിരുന്നു. ഉസൈന്‍ബോള്‍ട്ടിനെ വെങ്കലത്തില്‍ ഒതുക്കിയായിരുന്നു ഇരുവരും നേട്ടം കൈവരിച്ചത്.
കാനഡയുടെ ആന്ദ്ര ഡി ഗ്രാസെയ്‌ക്കാണ് വെങ്കലം നേടാനായത്. 9.89 സെക്കന്റില്‍ ഓടിയെത്തിയാണ് കനേഡിയന്‍ താരം വെങ്കലം നേടിയത്. അതേസമയം ജമൈക്കയുടെ യൊഹനാന്‍ ബ്ലെയ്‌ക്ക് അഞ്ചാം സ്ഥാനത്തേയ്‌ക്ക് ഒതുങ്ങി.















