ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹാര്‍ഡ്‌സില്‍ മലയാളിതാരം പുറത്ത്. എംപി ജാബിറാണ് ഫൈനല്‍ കാണാതെ പുറത്തായത്.
സെമിയിലെ മൂന്നാം ഹീറ്റിസില്‍ ഓടിയ ജാബിര്‍ 49.71 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഈ ഹീറ്റ്‌സിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ഫൈനലില്‍ പ്രവേശിച്ചു.
ആദ്യദിനം യോഗ്യതാ റൗണ്ടില്‍ 49.62 സെക്കന്റില്‍ മുന്നാമതായി ഫിനിഷ് ചെയ്താണ് ജാബിര്‍ സെമിയില്‍ കടന്നത്. ഈയിനത്തില്‍ ജാബിറിന്റെ മികച്ച സമയം 49.13 സെക്കന്റാണ്. മലപ്പുറം പന്തല്ലൂര്‍ സ്വദേശിയാണ് ജാബിര്‍.
നേരത്തെ, മലയാളി താരം എം.ശ്രീശങ്കറിനും ഫൈനലിലേക്കുള്ള യോഗ്യത നേടാനായിരുന്നില്ല. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. യോഗ്യതാ റൗണ്ടില്‍ 7.62 മീറ്റര്‍ ചാടിയ ശ്രീശങ്കറിന് 22-ാം സ്ഥാനത്തെത്താന്‍ മാത്രമാണ് സാധിച്ചത്. 27 താരങ്ങളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത്.















