ലണ്ടന്‍: ഇന്ത്യന്‍ ഹോക്കി ടീം ബല്‍ജിയം പര്യടനത്തില്‍ രണ്ടാം ജയം സ്വന്തമാക്കി. സ്‌പെയിനിനെതിരെയാണ് ടീം ഇന്ത്യ 5-1ന്റെ ഉശിരന്‍ ജയം സ്വന്തമാക്കിയത്. ഹര്‍മന്‍പ്രീതിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യ സ്‌പെയിനിനെതിരെ മേധാവിത്വം നേടിയത്.
തുടക്കം സെപയിനിന് അനുകൂലമായിരുന്നു.കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ മുന്നിലെത്തി.ഇഗ്ലീസിയാസ് അല്‍വാറോയാണ് ഗോള്‍ നേടിയത്. എന്നാല്‍ ഒട്ടും സമയംകളയാതെ 5-ാം മിനിറ്റില്‍ അക്ഷയ്ദീപ് സിംഗ് സമനിലഗോള്‍ നേടി.തുടര്‍ന്നത് എസ് വി. സുനില്‍ ഇന്ത്യയ്‌ക്ക് ലീഡ് നല്‍കി.
ആക്രമണം വേഗം നഷ്ടപ്പെടുത്താതെ മുപ്പത്തഞ്ചാം മിനിറ്റില്‍ രമണ്‍ദീപ് സിംഗ് മൂന്നാംഗോള്‍ നേടി.41-ാം മിനിറ്റിലാണ് കിട്ടിയ പെനാല്‍റ്റി മുതലാക്കി ഹര്‍മന്‍പ്രീത് കൗര്‍ തന്റെ ആദ്യഗോളിലൂടെ ഇന്ത്യയുടെ ലീഡ് നാലാക്കിയത്. പിന്നീട് 10 മിനിറ്റിനകം ഹര്‍മന്‍പ്രീതിന്റെ രണ്ടാം ഗോളിലൂടെ 5-1ന്റെ ശക്തമായ മേധാവിത്വം ടീമിന് നേടിക്കൊടുത്തു. അടുത്ത കളിയില്‍ ഒന്നാം തിയതി ബെല്‍ജിയവുമായി ഇന്ത്യ ഏറ്റുമുട്ടും.















