ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ താരപ്രചാരകനും ബിജെപി എംപിയുമായ ഗൗതംഗംഭീര്‍ വക കേജരിവാളിന് ട്വിറ്റിലൂടെ ആക്ഷേപം. തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് വിഷയം. പ്രസിദ്ധമായ പഴയ ഹിന്ദി സിനിമാ ആക്ഷേപഹാസ്യ ഗാനത്തിന്റെ ആദ്യവരികളാണ് ഗംഭീര്‍ ഉപയോഗിച്ചത്.
‘ബാബൂജീ സൂക്ഷിച്ച് നടക്കു, ഈ വഴികളിലെല്ലാം വലിയ കുഴികളാണ്.നമുക്ക് ഡല്‍ഹിയുടെ അവസ്ഥയറിയാം, എങ്കിലും മനസ്സിനെ സന്തോഷിപ്പിക്കാനെങ്കിലും കേജരിവാളിനെ സൂക്ഷി ക്കുന്നത് നല്ലതാണ്.’ ഈ വരികളാണ് ട്വിറ്ററില്‍ കുറിച്ചത്.
बाबूजी’ धीरे चलना, बड़े गड्ढे हैं इस राह में !
हम को मालूम है “दिल्ली” की हक़ीक़त,
लेकिन दिल को ख़ुश रखने को @ArvindKejriwal ये ख़याल अच्छा है pic.twitter.com/0DUjhRYdZX— Gautam Gambhir (@GautamGambhir) October 5, 2019
തലസ്ഥാനത്തെ പരിതാപകരമായ റോഡുകള്‍ ശരിയാക്കാനുള്ള കേജരിവാളിന്റെ തീരുമാനത്തെ കളിയാക്കിയാണ് ഗംഭീര്‍ സമൂഹമാധ്യമത്തിലൂടെ പ്രചരണം തുടങ്ങിയത്.പൊതുമരാമത്ത് വകുപ്പിന്റെ ചുമതല തനിക്കാണെന്നും റോഡുകള്‍ നന്നാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കേജരിവാള്‍ ട്വിറ്റ് ചെയ്തതിന്റെ പുറകേയാണ് ഗംഭീറിന്റെ മറുപടി വന്നത്.
പൊതുജനങ്ങളുടെ എല്ലാതരത്തിലുമുള്ള പ്രശ്നങ്ങളും പരിഹരിക്കാന്‍ മഴക്കാലത്തും ആദ്യമായിട്ടാണ് ഇത്ര വിശദമായ പരിശോധന നടത്തുന്നതെന്നും കേജരിവാള്‍ ട്വിറ്ററില്‍ സൂചിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് റോഡുകളുടെ നിര്‍മ്മാണവുമായി കേജരിവാള്‍ ഇറങ്ങുന്നത്. ഡല്‍ഹിയിലെ സാധാരണക്കാരുടെ ആരോഗ്യം വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ എങ്ങുമെത്താതെ കിടക്കുകയാണെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കിടെയാണ് ഗംഭീറിന്റെ പരാമര്‍ശം വന്നിരിക്കുന്നത്.