കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മിനി ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 8.15-ഓടെയാണ് അപകടം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സാണ് റെയില്‍വേ മേല്‍പ്പാലത്തില്‍ മറിഞ്ഞത്. ബസ് മറിഞ്ഞതിന്റെ പിന്നാലെ ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തില്‍ യാത്രക്കാരുടെ കയ്യിലുള്ള ബാഗും മറ്റും റെയില്‍വേ ട്രാക്കിലേക്ക് വീണു.അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നടക്കാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.