കോട്ടയം: ദക്ഷിണ മൂകാംബികാ ക്ഷേത്രമായി അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് അക്ഷരപൂജക്കായി വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ പൂജവയ്പ്പോടുകൂടി നടന്ന വിശേഷപൂജകള്ക്കാണ് സരസ്വതീസന്നിധി നിറഞ്ഞുകവിഞ്ഞിരിക്കുന്നത്.
വള്ളിപ്പടര്‍പ്പുകളാല്‍ മേലാപ്പ് തീര്‍ത്ത് വിദ്യാദേവിയായ സരസ്വതി കുടുകൊള്ളുന്നുവെന്ന സങ്കല്പത്തിലാണ് പനച്ചിക്കാട്ട് ക്ഷേത്രം ലോകപ്രശ്സ്തമായി മാറിയത്.വിദ്യാരംഭത്തിന് മുന്‍പുള്ള പൂജവയ്പ്പിനായി പനച്ചിക്കാട് മാത്രം നടക്കുന്ന ആഘോഷങ്ങളും ഏറെ പ്രത്യേകതനിറഞ്ഞതാണ്.സമീപത്തുള്ള വിവിധക്ഷേത്രങ്ങളില് നിന്നുവരുന്ന ഘോഷയാത്രകള്‍ പനച്ചികാടിന് മാത്രം സ്വന്തം.വിശിഷ്ടങ്ങളായ ആധ്യത്മിക ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും താളിയോലകളും എഴുത്താണിയും തളികയില്‍ വച്ചാണ് ഘോളയാത്രകള് സരസ്വതീസന്നിധിയിലേയ്ക്ക് എത്തുന്നത്.
കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം,ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവടങ്ങളില്‍ നിന്നാണ് ഘോഷയാത്രകളെത്തിയത്. സമീപത്തെ വിദ്യാലയങ്ങളും പങ്കെടുത്ത യാത്ര തക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര മേല്‍ശാന്തി ഗ്രന്ഥങ്ങളേറ്റുവാങ്ങി പൂജവയ്പ്പിന് തുടക്കംകുറിച്ചു.വിജയദശമിനാളായ ഒക്ടോബര്‍ 8ന് വിദ്യാരംഭം കുറിക്കാനായി ആയിരങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികളറിയിച്ചു.
പ്രസിദ്ധരായ കലാകാരന്മാരും സാഹിത്യകാരന്മാരും വിദ്യാദേവതയെ വണങ്ങി തങ്ങളുടെ സാധനയ്ക്ക് ശുഭാരംഭം കുറിക്കാന്‍ വിജയദശമിനാളില്‍ അതിരാവിലെ തന്നെ എത്തിച്ചേരുമെന്നും ക്ഷേത്രച്ചടങ്ങ് നടത്തിപ്പുകാരറിയിച്ചു.