പൂനെ:ആദ്യടെസ്റ്റിലെ ഉശിരന്‍ ജയത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടീം ഇന്ത്യ നാളെ രണ്ടാമങ്കത്തിനിറങ്ങുന്നു. ഗാഹൂന്‍ജേ സ്‌റ്റേഡിയത്തിലെ ബൗണ്‍സ് കുറഞ്ഞപിച്ചില്‍ റണ്‍ വേട്ടകാര്‍ക്ക് സാധ്യതകുറയുമെന്നാണ് ക്യൂറേറ്ററുടെ കണക്കുകൂട്ടല്‍. അതിനാല്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുള്ളതായാണ് സൂചന.
ഓപ്പണിംഗ് ജോഡികളുടെ മികവ് കരുത്തായിമാറിയിരിക്കുന്ന സാഹചര്യത്തില്‍ ആരെ മാറ്റും എന്നത് കളിക്കളത്തിന് പുറത്ത് വലിയ ചര്‍ച്ചയാണ്. പൂജാരയും രഹാനെയും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പാണ്.ആറാം നമ്പറിലേയക്ക്
ഒരു ഓള്‍റൗണ്ടറെ പരിഗണിക്കുന്നതായാണ് സൂചന.
അതിനാല്‍ ജഡേജയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കി ഉമേഷ്‌യാദവിനെ ഉള്‍പ്പെടുത്താനാണ് സാധ്യത.എങ്കില്‍ ഹനുമാവിഹാരിയുടെ സാധ്യത മങ്ങും.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എല്‍ഗറും ഡീകോക്കും പുറത്തെടുത്ത ബാറ്റിംഗ് മികവ് ദക്ഷിണാഫ്രിക്കയ്‌ക്ക പ്രതീക്ഷ നല്‍കുന്നുണ്ട്.എന്നാല്‍ മധ്യനിരയില്‍ മുത്തുസ്വാമിക്കോ ഫീഡറ്റിനോ മാറ്റമുണ്ടാകാം എന്നും കേള്‍ക്കുന്നു. പക്ഷെ ബൗണ്‍സ് കുറഞ്ഞപിച്ചില്‍ മുത്തുസ്വാമി തിളങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.മറ്റൊരു ബാറ്റ്‌സ്മാനായ സുബൈര്‍ഹംസക്കും സാധ്യത പറയപ്പെടുന്നുണ്ട്.















