കോഴിക്കോട്: മോട്ടോര്‍സൈക്കിള്‍ ഷോറൂം കുത്തി തുറന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതി പിടിയില്‍. നൗഫല്‍ എന്ന യുവാവാണ് കുറ്റിപ്പുറം റെയില്‍വെ പരിസരത്ത് നിന്നും പൊലീസ് പിടിയിലായിരിക്കുന്നത്. ഫ്രാന്‍സിസ് റോഡിലുള്ള ഷോറൂം കുത്തിത്തുറന്ന് ബുള്ളറ്റും ഒന്നര ലക്ഷം രൂപയും ഷൂസും ജാക്കറ്റുമാണ് ഇയാള്‍ കവര്‍ന്നത്.
ടൗണ്‍ സി ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പെരിന്തല്‍മണ്ണയിലുള്ള ബുള്ളറ്റ് ഷോറൂമിലും പ്രതി സമാനമായ രീതിയില്‍ മോഷണം നടത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ പരപ്പനങ്ങാടി ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് മോഷണം നടത്തിയത്.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഒളിവിലായിരുന്ന പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പ്രതി കുറ്റിപ്പുറത്തെത്തിയ വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.