ചെന്നൈ: ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ രണ്ടാം അനൗദ്യോഗിക ഉച്ചകോടിയിലേക്കുള്ള വന്‍ വരവേല്പ്പിന് നന്ദി പറഞ്ഞ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. മഹാബലിപുരത്ത് തനിക്ക് ലഭിച്ചത് അവിസ്മരണീയമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് മഹാബലിപുരം തനിക്ക് സമ്മാനിച്ചതെന്ന് ഷി ജിന്‍പിങ് പറഞ്ഞപ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുതുയുഗത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു. മഹാബലിപുരത്തെ ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടിലാണ് ഇരുവരും രണ്ടാം ദിനം കൂടിക്കാഴ്ച നടത്തിയത്.
ഫിഷര്‍മാന്‍ കോവില്‍ മത്സ്യത്തൊഴിലാളികളാണ് മോദിയേയും ചി ജിന്‍പിങിനേയും സ്വീകരിച്ചതെന്നത് രണ്ട് ദിനം നീണ്ടുനില്‍ക്കുന്ന അനൗദ്യോഗിക ചര്‍ച്ചയിലെ വേറിട്ട കാഴ്ചയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് മടങ്ങിയത്.